കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു പ്രസാദ് യാദവിന്റെ മകളുടെ വിവാദ ചിത്രം ഫേസ്ബുക്കില്‍

  • By Gokul
Google Oneindia Malayalam News

പട്‌ന: രാഷ്ട്രീയ പ്രവര്‍ത്തകര്‍ നുണകള്‍ പറഞ്ഞ് മറ്റുള്ളവരെ പറ്റിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ സാങ്കേതിക വിദ്യയുടെ അതിപ്രസരം നടക്കുന്ന കാലത്ത് ഫേസ്ബുക്കില്‍ നുണ പറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ വെട്ടിലായിരിക്കുകയാണ്. അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാല സംഘടിപ്പിച്ച ഇന്ത്യ കോണ്‍ഫറന്‍സ് പരിപാടിയില്‍ താന്‍ പ്രസംഗിച്ചെന്ന മട്ടിലായിരുന്നു ലാലുവിന്റെ മകള്‍ മിസാ ഭാരതി ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

പല സുഹൃത്തുക്കളും അനുയായികളും ചിത്രത്തില്‍ മിസയെ അഭിനന്ദിക്കുകയും ലൈക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ഹാര്‍വാര്‍ഡ് സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തില്‍ മിസയെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. ഇന്ത്യ കോണ്‍ഫറന്‍സ് പരിപാടിയില്‍ മിസ പങ്കെടുത്തെങ്കിലും പ്രസംഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലായിരുന്നു എന്നാണ് സംഘാടകരുടെ വെളിപ്പെടുത്തല്‍.

misabhartifacebook

പരിപാടിയില്‍ മിസയെ ഒരു ശ്രോതാവ് ആയി മാത്രമാണ് ക്ഷണിച്ചത്. മിസ അവിടെ പ്രഭാഷണം നടത്തിയിട്ടില്ല. അവിടെ പ്രസംഗിച്ചവരുടെ വിവരങ്ങളും ചിത്രങ്ങളുമെല്ലാം അമേരിക്കയിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 7,8 തീയതികളിലായാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പരിപാടി നടന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെയും സദസ്സില്‍ ഇരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ മിസ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രസംഗിക്കുന്നതിന്റെ ചിത്രവും മിസ പോസ്റ്റ് ചെയ്തത്. ആളുകളുടെ ശ്രദ്ധനേടാനായി മിസ വേദിയില്‍ കയറി ഫോട്ടോ എടുത്തതാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നരിക്കുന്ന ആരോപണം. ചിത്രത്തില്‍ മൈക്കിന്റെ സ്ഥാനം ചൂണ്ടിക്കാട്ടി അക്കാര്യം സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് ചിലര്‍.

English summary
India Conference; Harvard University rubbishes Lalu's daughter Misa Bharti's claim of being a speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X