കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗം, പുലിവാല് പിടിച്ച് ഹരിയാന പോലീസ് മേധാവി

ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് സമാന രീതിയിലാണ് 16കാരിയും മരിച്ചത്

  • By Vaisakhan
Google Oneindia Malayalam News

റോത്തക്: ഹരിയാനയിലെ അംബലയില്‍ തുടര്‍ച്ചയായുണ്ടായ ബലാത്സംഗങ്ങളെ ന്യായീകരിച്ച് ഹരിയാന പോലീസ് മേധാവി പുലിവാല് പിടിച്ചു. ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്നായിരുന്നു എഡിജിപി ആര്‍സി മിശ്രയുടെ വിവാദം പ്രസ്താവന. ഇത്തരം സംഭവങ്ങള്‍ എല്ലാ സ്ഥലത്തും നടക്കുന്നുണ്ടെന്നും മിശ്ര പറഞ്ഞു.

1

15കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് കേസ് അന്വേഷിക്കുന്നത് മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസാണ്. ഇതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എഡിജിപി വിവാദ പ്രസ്താവന നടത്തിയത്. പോലീസ് ഈ വിഷയം ഗൗരവത്തോടെയാണ് അന്വേഷിക്കുന്നതെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി കൊല്ലപ്പെട്ടത് ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് സമാന രീതിയിലാണ്. 19ലധികം മുറിപ്പാടുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.

2

എന്നാല്‍ മിശ്രയുടെ പ്രസ്താവനയ്‌ക്കെതിരേ നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തെ പോലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വിമര്‍ശനം. വിവാദമായതിനെ തുടര്‍ന്ന് എഡിജിപിയില്‍ നിന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിശദീകരണം തേടിയേക്കും. ചിലപ്പോള്‍ നടപടിയുമുണ്ടാകും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന 19കാരനെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ 19കാരനെ സംശയിക്കുന്നതായി മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു.

ലിംഗ നീതി പ്രധാനമന്ത്രി നടപ്പിലാക്കിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് ഹരിയാന. തുടര്‍ ബലാത്സംഗങ്ങള്‍ ഹരിയാനയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറുന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
haryana adgp controversial comment about molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X