പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്, വീഡിയോ കാണാം
ചണ്ഡീഗഢ്: പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഹരിയാനയിലെ യമുന നഗറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ജിംനേഷ്യത്തില്‍ നിന്ന് പുറത്തിറങ്ങി സ്വന്തം കാറില്‍ കയറിയ യുവതിയെ ആണ് കാറില്‍ അതിക്രമിച്ച് കയറി രണ്ട് പേര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
യുവതി കാറില്‍ കയറിയ ഉടനെയാണ് പ്രതികള്‍ പതുങ്ങി കാറിനുള്ളിവല്‍ കയറിയത്. യുവതി ജിംനേഷ്യത്തില്‍ നിന്ന് തിരികെ വരുന്നത് നോക്കി രണ്ട് പേര്‍ പുറത്ത് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതി കാറില്‍ കയറിയതിന് പിന്നാലെ രണ്ട് പേരും കാറില്‍ കയറുകയായിരുന്നു.

യുവതി ഇവരെ കാറിനുള്ളില്‍ വെച്ച് നേരിടുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം സംഭവത്തില്‍ നാല് പേരുണ്ടെന്നും ഒരാളെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. കേസിലെ ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന്റെ കാരണം എന്താണ് എന്ന് അന്വേഷിച്ച് വരികയാണെന്നും യമുനാ നഗര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് ( ഡി എസ് പി) അറിയിച്ചു.












Click it and Unblock the Notifications