Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങള്‍ക്ക് സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ; 'ഹരിയാനയില്‍ കര്‍ണാടക ആവര്‍ത്തിക്കരുത്'

ചണ്ഡീഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒബിസി സംവരണം സംബന്ധിച്ച് കാക്ക കലേക്കര്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് നടപ്പാക്കിയില്ലെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ 'പിന്നാക്ക വിഭാഗ സമ്മാന്‍ സമ്മേളന'ത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' 1980 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മണ്ഡല്‍ കമ്മീഷനെ കോള്ഡ് സ്റ്റോറേജിലാക്കി. 1990-ല്‍ അത് അംഗീകരിച്ചപ്പോള്‍ രാജീവ് ഗാന്ധി രണ്ടര മണിക്കൂര്‍ പ്രസംഗിച്ച് ഒബിസി സംവരണത്തെ എതിര്‍ക്കുകയും ചെയ്തു,'അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒബിസിയില്‍ നിന്ന് സംവരണം തട്ടിയെടുത്താണ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയതെന്നും അമിത് ഷാ ആരോപിച്ചു.

amit shah

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കി. അവര്‍ ഹരിയാനയില്‍ അധികാരത്തില്‍ വന്നാല്‍ ഇവിടെയും അത് സംഭവിക്കും എന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയില്‍ ബി ജെ പി മുസ്ലീങ്ങള്‍ക്ക് സംവരണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ വര്‍ഷം അവസാനമാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ കുറെ മാസങ്ങളായി മുസ്ലീം സംവരണ വിഷയം ബി ജെ പി ഉന്നയിക്കുന്നുണ്ട്. അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാന പ്രചരണ വിഷയങ്ങളിലൊന്നായിരുന്നു മുസ്ലീം സംവരണം. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാന മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

പിന്നീട് ഒബിസി വിഭാഗത്തില്‍പ്പെട്ട നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയായി. നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്തിടെ ഒബിസികളുടെ ക്രീമിലെയര്‍ വാര്‍ഷിക വരുമാന പരിധി 6 ലക്ഷത്തില്‍ നിന്ന് 8 ലക്ഷമായി വര്‍ധിപ്പിച്ചതായി അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും അദ്ദേഹം വിമര്‍ശിച്ചു.

10 വര്‍ഷത്തെ ദുര്‍ഭരണത്തിന്റെയും ഹരിയാനയുടെ വികസനം ഇല്ലാതാക്കിയതിന്റെയും കണക്ക് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറയണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ ഒബിസി-ഒബിസി-ഒബിസി എന്ന് ജപിക്കാന്‍ തുടങ്ങും. രാജീവ് ഗാന്ധിയാണ് ഒബിസി സംവരണത്തെ എതിര്‍ത്തത്. എന്നിരുന്നാലും, 2014-ല്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ബിജെപി ഒബിസി സംവരണത്തിന് ഭരണഘടനാ പദവി നല്‍കി.

സൈനിക് സ്‌കൂളുകള്‍, നീറ്റ്, നവോദ്യ വിദ്യാലയങ്ങള്‍ എന്നിവയില്‍ തങ്ങള്‍ സംവരണം ഉറപ്പാക്കി എന്നും ഈ ചരിത്രപരമായ തീരുമാനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരാണ് എടുത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+