കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ്: 90 സീറ്റില്‍ മത്സരിക്കാന്‍ 1,168 സ്ഥാനാര്‍ത്ഥികള്‍...

Google Oneindia Malayalam News

ചണ്ഡിഗഡ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത് 1,168 സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുള്ലത്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഹരിയാണയിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. സുപ്രധാന പാര്‍ട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും പുറമേ പുതിയതായി രൂപീകരിച്ച ജന്നായത്ത് ജനതാ പാര്‍ട്ടിയും അങ്കത്തിനിറങ്ങുന്നുണ്ട്.

 മാമല്ലാപുരവും ചൈനയുമായി 2000 വര്‍ഷം മുമ്പ് അഭേദ്യ ബന്ധം: മോദി- ഷി കൂടിക്കാഴ്ചക്ക് മുതല്‍ക്കൂട്ട്! മാമല്ലാപുരവും ചൈനയുമായി 2000 വര്‍ഷം മുമ്പ് അഭേദ്യ ബന്ധം: മോദി- ഷി കൂടിക്കാഴ്ചക്ക് മുതല്‍ക്കൂട്ട്!

പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 82 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. മൂന്ന് സീറ്റുകള്‍ ശിരോമണി അകാലിദളിനും പിന്തുണയ്ക്കുന്ന നാല് സ്വന്തന്ത്രര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരു സ്വതന്ത്രന് കൂടി സീറ്റ് നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി 46 സീറ്റിലാണ് മത്സരിക്കുന്നത്. 28 സീറ്റുകളില്‍ നിന്ന് സ്വരാജും മത്സരിക്കുന്നുണ്ട്.

 82 മണ്ഡലങ്ങളില്‍...

82 മണ്ഡലങ്ങളില്‍...


പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 82 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. മൂന്ന് സീറ്റുകള്‍ ശിരോമണി അകാലിദളിനും പിന്തുണയ്ക്കുന്ന നാല് സ്വന്തന്ത്രര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരു സ്വതന്ത്രന് കൂടി സീറ്റ് നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി 46 സീറ്റിലാണ് മത്സരിക്കുന്നത്. 28 സീറ്റുകളില്‍ നിന്ന് സ്വരാജും മത്സരിക്കുന്നുണ്ട്.

ഖട്ടര്‍- കോണ്‍ഗ്രസ് പോരാട്ടം

ഖട്ടര്‍- കോണ്‍ഗ്രസ് പോരാട്ടം


കോണ്‍ഗ്രസിന്റെ തര്‍ലോചന്‍ സിംഗിനെതിരെയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാലില്‍ മത്സരിക്കുന്നത്. ഹരിയാണ ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാനാണ് അദ്ദേഹം. ഗാര്‍ സാംപ്ല കിലോയ് സീറ്റിലാണ് മറ്റൊരു കടുത്ത മത്സരം നടക്കുന്നത് മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡയും ബിജെപിയുടെ സതീഷ് നന്ദാലും തമ്മിലാണ് ഈ മണ്ഡലത്തിലെ പോരാട്ടം. ഐഎന്‍എല്‍ഡി നേതാവായ അദ്ദേഹം അടുത്ത കാലത്താണ് ബിജെപിയില്‍ ചേരുന്നത്.

 സോണാലി ഫോഗട്ട്- കുല്‍ദീപ് ബിഷണോയി

സോണാലി ഫോഗട്ട്- കുല്‍ദീപ് ബിഷണോയി

ബിജെപിയില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ ജെജെപിയുടെ രാം കുമാര്‍ ഗൗതമാണ് നര്‍ണോഡില്‍ ധനകാര്യമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിനെതിരെ മത്സരിക്കുന്നത്. ബിജെപിയുടെ സോണാലി ഫോഗട്ടിനെതിരെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് ആദംപൂര്‍ എംഎല്‍എ കുല്‍ദീപ് ബിഷണോയിയാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് അദ്ദേഹം. ആറോളം വിമത സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിനും ബിജെപിക്കും തലവേദന സൃഷ്ടിക്കുക.

 വിമതര്‍ ആറ് വീതം

വിമതര്‍ ആറ് വീതം


ടിക്കറ്റ് നിരസിച്ചതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിര്‍മല്‍ സിംഗ് അംബാലയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മകള്‍ അംബാല കണ്ടോണ്‍മെന്റില്‍ നിന്നും തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കും.
ബിജെപി വിമതരില്‍ ദിനേഷ് കൗശിക് പുദ്രിയില്‍ നിന്നും സന്ദീപ് ഓംകാര്‍ പെഹോവയില്‍ നിന്നും സഞ്ജയ് മെഹല അസന്ദില്‍ നിന്നും മത്സരിക്കും. മെഹമില്‍ നിന്ന് ബാല്‍രാജ് കുണ്ഡുവാണ് ജനവിധി തേടുന്നത്. രണ്‍ധീര്‍ കപ്രിവാസ് റിവാരിയില്‍ നിന്നും നെയിന്‍ പാല്‍ റാവത്ത് പ്രിത്താലയില്‍ നിന്നും മത്സരിക്കുന്നുണ്ട്.

English summary
Haryana assembly elections 2019: 1,168 candidates in fray for 90 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X