Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി; വോട്ടെടുപ്പ് ഒക്ടോബർ 5 ന്

ഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ്. ബിഷ്ണോയി വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. ജമ്മു കാശ്മീരിലെ വോട്ടെണ്ണലും ഒക്ടോബർ എട്ടിനാണ് നടക്കുക.

haryanaelection-

'നൂറ്റാണ്ടുകൾ പഴക്കമുള്ള അസോജ് അമാവാസി ആഘോഷത്തിൽ പങ്കെടുക്കാൻ ഹരിയാനയിലെ ബിഷ്‌ണോയി സമുദായാംഗങ്ങൾ രാജസ്ഥാനിലേക്ക് പോകാറുണ്ട്. ആഘോഷ സമയത്ത് വോട്ടെടുപ്പ് നടക്കുന്നത് പലരുടേയും വോട്ടവകാശം നിഷേധിക്കുകയും തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പങ്കാളിത്തം കുറയാനും കാരണമാകും. അതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സമുദായ മഹാസഭയും അഭ്യർത്ഥിച്ചിരുന്നു', തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒക്ടോബർ രണ്ടിനാണ് ഇത്തവണ അസോജ് അമാവാസി.

നേരത്തേ അമോജ് അമാവാസിയുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് മാറ്റി വെയ്ക്കണമെന്ന ബിജെപി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 2 ന് അവധിയായതിനാൽ പോളിങ് ശതമാനത്തെ ബാധിക്കും എന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+