കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗുരുഗ്രാമിലെത്തിയതിന് പിന്നാലെ അന്വേഷണം; ഗാന്ധി കുടുംബത്തിന്റെ സ്വത്തുക്കള്‍ വര്‍ധിച്ചോ?

Google Oneindia Malayalam News

ചണ്ഡീഗഡ്: ദില്ലിയിലെ ബംഗ്ലാവ് ഒഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. തൊട്ടുപിന്നാലെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഗാന്ധി കുടുംബത്തിന്റെ പേരില്‍ ഹരിയാനയിലുള്ള സ്വത്തുക്കള്‍ സംബന്ധിച്ചാണ് അന്വേഷിക്കുക.

ഗാന്ധി കുടുംബം നടത്തുന്ന ട്രസ്റ്റുകള്‍ക്ക് ഫണ്ട് എവിടെ നിന്ന് വരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിശദംശങ്ങള്‍ ഇങ്ങനെ...

ഹരിയാനയിലുള്ള ആസ്തികള്‍

ഹരിയാനയിലുള്ള ആസ്തികള്‍

ഗാന്ധി-നെഹ്രു കുടുംബത്തിന്റെ പേരില്‍ ഹരിയാനയിലുള്ള ആസ്തികള്‍ സംബന്ധിച്ചാണ് അന്വേഷണം നടത്തുക. ചീഫ് സെക്രട്ടറി കേശ്‌നി ആനന്ദ് അറോറ നഗര ഭരണ വകുപ്പിനോട് അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സ്വത്ത് വകകള്‍ സംബന്ധിച്ച് അന്വേഷിക്കും.

മൂന്ന് ട്രസ്റ്റുകള്‍

മൂന്ന് ട്രസ്റ്റുകള്‍

ഗാന്ധി കുടുംബത്തിന്റെ പേരില്‍ മൂന്ന് ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയാണ് അവ. ഈ ട്രസ്റ്റുകള്‍ക്ക് ലഭിച്ച പണം എവിടെ നിന്ന് വന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.

2004 മുതല്‍ 2014 വരെ

2004 മുതല്‍ 2014 വരെ

2004 മുതല്‍ 2014 വരെ ഹരിയാന ഭരിച്ചത് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇക്കാലത്ത് ഗാന്ധി കുടുംബത്തിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടായോ എന്നാണ് അന്വേഷിക്കുക. കോണ്‍ഗ്രസ് ഭരണത്തില്‍ ഗാന്ധി കുടുംബം സ്വത്തുക്കള്‍ വന്‍തോതില്‍ കൈവശപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു

കഴിഞ്ഞദിവസം ഹരിയാന ചീഫ് സെക്രട്ടറി ഗാന്ധി കുടുംബത്തിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ മറ്റു വകുപ്പുകളുടെ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ സ്വത്തുക്കളില്‍ അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹരിയാനയോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ട്രസ്റ്റുകളിലേക്ക് വന്ന പണം സംബന്ധിച്ചാണ് പ്രധാനമായും അന്വേഷിക്കുക.

Recommended Video

cmsvideo
Priyanka Gandhi Gives Assurance To Sachin Pilot For A Place In Congress | Oneindia Malayalam
 പഞ്ച്കുലയിലെ കണ്ണായ ഭൂമി

പഞ്ച്കുലയിലെ കണ്ണായ ഭൂമി

പഞ്ച്കുലയിലെ കണ്ണായ ഭൂമി തുച്ഛം വിലയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് അനുവദിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ ഭൂമി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. ഈ ഭൂമി ഇടപാട് ഹരിയാനയില്‍ ഏറെ ചര്‍ച്ചയായതാണ്.

 ബിജെപി സര്‍ക്കാര്‍ വേട്ടയാടുന്നു

ബിജെപി സര്‍ക്കാര്‍ വേട്ടയാടുന്നു

2004ല്‍ ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാര്‍ അധികാരത്തിലേറി. 2005ല്‍ പഞ്ച്കുലയിലെ ഭൂമി 23 വര്‍ഷം മുമ്പുള്ള വിലയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുള്ള എജെഎല്ലിന് കൈമാറി. എന്നാല്‍ നിയമം ലംഘിച്ചിട്ടില്ലെന്നാണ് ഹൂഡ പ്രതികരിച്ചത്. ബിജെപി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും ഹൂഡ പറയുന്നു. ഈ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിച്ചുവരികയാണ്.

പ്രിയങ്ക ഹരിയാനയില്‍

പ്രിയങ്ക ഹരിയാനയില്‍

ദില്ലിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഹരിയാനയിലേക്ക് താമസം മാറിയത് ശനിയാഴ്ച രാത്രിയാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 42ല്‍ ഭര്‍ത്താവ് റോബര്‍ട്ട് വധ്രയുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് മാറിയത്. തൊട്ടുപിന്നാലെയാണ് ഗാന്ധി കുടുംബത്തിനെതിരായ അന്വേഷണം പ്രഖ്യാപിച്ചത്.

കേന്ദ്രം നിര്‍ദേശിച്ചത്

കേന്ദ്രം നിര്‍ദേശിച്ചത്

ദില്ലിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് കടന്ന ഉടനെ പ്രിയങ്കയ്‌ക്കൊപ്പം ഹരിയാണ പോലീസിന്റെ അകമ്പടിയുണ്ടായിരുന്നു. ജൂലൈ 31നകം ദില്ലിയിലെ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എസ്പിജി സുരക്ഷയുള്ളവര്‍ക്ക് മാത്രമാണ് ബംഗ്ലാവ് നല്‍കുക. പ്രിയങ്കയുടെയും മറ്റു ഗാന്ധി കുടുംബാഗങ്ങളുടെയും എസ്പിജി സുരക്ഷ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയിരുന്നു.

ഉത്തര്‍ പ്രദേശിലേക്ക് മാറും

ഉത്തര്‍ പ്രദേശിലേക്ക് മാറും

കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. അവര്‍ ലഖ്‌നൗവിലേക്ക് താമസം മാറുമെന്നാണ് വിവരം. ഗുരുഗ്രാമില്‍ താല്‍ക്കാലികമായി താമസിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഉത്തര്‍ പ്രദേശില്‍ പ്രിയങ്കയുടെ സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യമാണ്.

English summary
Haryana BJP government orders inquiry into assets owned by Nehru-Gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X