കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തോല്‍വിയുടെ വക്കില്‍.... അപ്രതീക്ഷിത നേട്ടത്തില്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി. വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രവചിച്ചിരുന്ന ബിജെപി ഭൂരിപക്ഷത്തില്‍ താഴേക്ക് വീണിരിക്കുകയാണ്. അതേസമയം മോശം പ്രകടനത്തെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാല രാജിവെച്ചിരിക്കുകയാണ്. അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കിത്. ബരാല തോഹാനയില്‍ നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും തോല്‍വി നേരിടുകയാണ്. സംസ്ഥാനത്ത് ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സൂചന. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ബരാല പറഞ്ഞു.

1

ബരാല 25090 വോട്ടുകള്‍ക്ക് തൊഹാനയില്‍ പിന്നിട്ട് നില്‍ക്കുകയാണ്. ജനനായക് ജനത പാര്‍ട്ടി നേതാവ് ദേവീന്ദര്‍ സിംഗ് ബബ്ലലിക്കെതിരെയാണ് സുഭാഷ് ബരാല മത്സരിച്ചത്. അതേസമയം തോല്‍വി ഭീഷണിയെ തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ബരാല ഇറങ്ങിപ്പോവുകയും ചെയ്തു. എക്‌സിറ്റ് പോളുകള്‍ 75 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു. മനോഹര്‍ ലാല്‍ ഖട്ടാറിനെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അപ്രതീക്ഷിതമായി ഉണ്ടാക്കിയ മുന്നേറ്റത്തില്‍ ബിജെപി കടുത്ത ആശങ്കയിലാണ്. ദുഷ്യന്ത് ചൗത്താലയുടെ പാര്‍ട്ടിയായ ജെജെപി സംസ്ഥാനത്ത് കിംഗ് മേക്കറാവുമെന്നാണ് വ്യക്തമാകുന്നത്. പത്തിലധികം സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 30 സീറ്റില്‍ അധികം നേടിയ സാഹചര്യത്തില്‍ ജെജെപി സഖ്യമുണ്ടാക്കുക ഭൂപീന്ദര്‍ ഹൂഡയുമായിട്ടായിരിക്കും. മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനങ്ങള്‍ ഹൂഡയ്ക്ക് എടുക്കാമെന്ന് സോണിയാ ഗാന്ധിയും പറഞ്ഞു. അതേസമയം ബിജെപി ദേശീയ വിഷയങ്ങളില്‍ ഊന്നി നടത്തിയ പ്രചാരണം പാളിയെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഐഎന്‍എല്‍ഡി നേതാക്കള്‍ സംസ്ഥാനത്ത് കൂറുമാറ്റങ്ങള്‍ ഉണ്ടാവാമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബിജെപിക്ക് ജെജെപിയുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമുണ്ട്. അതിനായി ചര്‍ച്ചകള്‍ നടത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
haryana bjp president resigns after setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X