ഹരിയാനയില്‍ പത്താം ക്ലാസ് പരീക്ഷയില്‍ 60% തോല്‍വി
ഛണ്ഡിഗഡ്: കേരളത്തില്‍ പത്താം ക്ലാസ് പരീക്ഷയുടെ റിസള്‍ട്ട് റെക്കാര്‍ഡ് വിജയത്തില്‍ എത്തിയപ്പോള്‍ ഹരിയാനയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയവരില്‍ 60 ശതമാനവും പരാജയപ്പെട്ടു. ബുധനാഴ്ച ഹരിയാന ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷനാണ് പത്താം ക്ലാസ്, പ്ലസ് ടു ഫലങ്ങള്‍ പുറത്ത് വിട്ടത്.
പത്താം ക്ലാസില്‍ 41.28 ശതമാനവും പ്ലസ് ടുവിന് 53.96 ശതമാനവുമാണ് വിജയ ശതമാനം. പെണ്‍കുട്ടികളാണ് വിജയിച്ചവരില്‍ അധികവും.

പത്താം ക്ലാസ് പരീക്ഷയില്‍ ആണ്‍കുട്ടികള്‍ 45.88 വിജയശതമാനം നേടിയപ്പോള്‍ പെണ്‍കുട്ടികള്‍ 64.57 ശതമാനം നേടി. പ്ലസ് ടുവിന് 38.44 ശതമാനം ആണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 44.62 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയ ശതമാനം.
ഫലം മോശമായത്ല്‍ ബി.ജെ.പി സര്‍ക്കാരിനെയാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. നിലവിലെ പരീക്ഷാ ഫലം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹരിയാനയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഐ.എന്‍.എല്‍.ഡി പറഞ്ഞു.












Click it and Unblock the Notifications