ബോളിവുഡ് നടിയെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം!
ചണ്ഡീഗഡ്: ബോളിവുഡ് നടി പരിണീതി ചോപ്രയെ ബേഠി ബച്ചാവോ ബേഠി പഠാവേ ക്യാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയതുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ തര്‍ക്കം. ബേഠി ബച്ചാവോ ബേഠി പഠാവേ ക്യാംപെയ്‌നിന് താരത്തിളക്കം നല്‍കാനായി ഹരിയാന സര്‍ക്കാരാണ് ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സുന്ദരിയായ പരിണീതി ചോപ്രയെ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ പ്രഖ്യാപനം.
എന്നാല്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അനില്‍ വിജ് ആണ് ഈ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. പരിണീതി ചോപ്രയെ ബേഠി ബച്ചാവോ ബേഠി പഠാവേ ക്യാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയതിനെ കുറിച്ച് തനിക്കോ തന്റെ മന്ത്രാലയത്തിനോ ഒന്നും അറിയില്ല എന്നാണ് മന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച നടന്നതായി പോലും തനിക്കറിയില്ല.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസം പുറത്തറിയിക്കാന്‍ കൂടി അനില്‍ വിജ് ഈ സാഹചര്യം വിനിയോഗിക്കുന്നു. തനിക്ക് മാത്രമല്ല തന്റെ ഡിപ്പാര്‍ട്ട്‌മെന്റിനും ഇത് സംബന്ധിച്ച് ഒരു വിവരവും ഇല്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ സംഭവം അറിഞ്ഞത്. ബേഠി ബച്ചാവോ ബേഠി പഠാവേ ക്യാംപെയ്‌നിന്റ മുഴുവന്‍ ഉത്തരവാദിത്തവും തന്റെ ഡിപ്പാര്‍ട്ട്‌മെന്റിനാണ്.
ക്യാംപെയ്ന്‍ വിജയിപ്പിക്കാനായി ഏതെങ്കിലും നടിയുടെയോ നടന്റെയോ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ യോഗ ഗുരു ബാബ രാംദേവിനെ ഹരിയാന സര്‍ക്കാര്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കിയ സംഭവവും വിവാദത്തിലാണ് അവസാനിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ഒന്നായ ബേഠി ബച്ചാവോ ബേഠി പഠാവേ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് ഗുഡ്ഗാവില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരിപാടികള്‍ നടത്താനിരിക്കേയാണ് ഉടക്കുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications