കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മിന്നും വിജയം; 10000 വോട്ടിന്റെ ഭൂരിപക്ഷം, ബറോഡ സീറ്റില്‍ ബിജെപിക്ക് തോല്‍വി

Google Oneindia Malayalam News

ചണ്ഡീഗഡ്: രാജ്യത്ത് 50ലധികം നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മേല്‍ക്കൈ നേടിയെങ്കിലും ചില സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചു. ഇതില്‍ പ്രധാനമാണ് ഹരിയാനയിലെ ബറോഡ മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദു രാജ് നര്‍വാള്‍ ആണ് ഇവിടെ ജയിച്ചത്. 10000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ബിജെപി സ്ഥാനാര്‍ഥി ഒളിംപ്യന്‍ യോഗേശ്വര്‍ ദത്ത് ആയിരുന്നു. ഇദ്ദേഹം വീണ്ടും തോറ്റു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ദത്ത് 4800 വോട്ടിനാണ് തോറ്റതെങ്കിലും ഇത്തവണ അതിനേക്കാള്‍ ദയനീയമായ തോല്‍വി ഏറ്റുവാങ്ങി.

h

ഇതോടെ കോണ്‍ഗ്രസ് അവരുടെ സീറ്റ് നിലനിര്‍ത്തി. 2019ല്‍ ഈ മണ്ഡലത്തില്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ കൃഷണ്‍ ഹൂഡയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിലലാണ് ഹൂഡ മരിച്ചത്. 2009, 2014, 2019 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ബറോഡ മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ഹൂഡ.

തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ നര്‍വാള്‍ വോട്ടര്‍മാക്ക് നന്ദി അറിയിച്ച് രംഗത്തുവന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണിതെന്ന് ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു. കര്‍ഷകരുടെയും തൊഴിലാളികളുടെയും വിജയമാണിത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്നും കുമാരി ഷെല്‍ജ പറഞ്ഞു. നേരത്തെ സോനേപത്ത് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു നര്‍വാള്‍. ഇദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍

അതേസമയം, മധ്യപ്രദേശിലെയും യുപിയിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ ഭരണം തുടരും. മധ്യപ്രദേശിലെ വിജയം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേട്ടമാണ്. ബിജെപിയില്‍ അദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിക്കും.

Recommended Video

cmsvideo
UP assembly bypolls: Early trends show BJP leading in 5 seats

English summary
Haryana bypoll result 2020: Congress retains Baroda assembly seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X