യുവാവ് ഹരിയാന മുഖ്യമന്ത്രിയുടെ കരണത്തടിച്ചു
ചണ്ഡീഗഡ്: വന്ന് വന്ന് മുഖ്യമന്ത്രിമാര്‍ക്കൊന്നും ഒരു വിലയും ഇല്ലാതെയായോ. കേരളത്തിലെ മുഖ്യമന്ത്രിക്ക് പൊതുപ്രവര്‍ത്തനത്തിന് പോയപ്പോള്‍ കല്ലേറായിരുന്നു സ്വീകരണം. എന്നാല്‍ ഹരിയാനയില്‍ മുഖ്യമന്ത്രിയെ തല്ലിയാണ് സ്വീകരിക്കുന്നത്.
ഹരിയാ മുഖ്യമന്ത്രി ഭൂപീന്ദന്‍ സിംഗ് ഹൂണ്ടയ്ക്കാണ് ഒരു യുവാവിന്റെ കയ്യില്‍ നിന്ന് തല്ല് കിട്ടിയത്. അതും മുഖത്ത് തന്നെ. മുഖ്യമന്ത്രി പാനിപത്തിലെ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.

റാലിയില്‍ തുറന്ന് ജിപ്‌സി ജീപ്പിലായിരുന്നു മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂണ്ട സഞ്ചരിച്ചിരുന്നത്. പെട്ടന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു യുവാവ് ചാടിക്കയറി അദ്ദേഹത്തിന്റെ കരണം നോക്കി അടിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു നീക്കി.
യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തൊഴില്‍ രഹിതനാണ് യുവാവ്. തൊഴില്‍ ലഭിക്കാത്തിലുള്ള അമര്‍ഷമാണ് മുഖ്യമന്ത്രിയെ തല്ലാനാണെന്നാണ് കരുതുന്നത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് ഭൂപീന്ദര്‍ സിംഗ് ഹൂണ്ട












Click it and Unblock the Notifications