കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഡ്ഡിത്തം ഇങ്ങനെയും; മുഖ്യമന്ത്രിക്ക് പിവി സിന്ധുവിന്റെ പേരറിയില്ല, സംസ്ഥാനവും

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: ലോകപ്രശസ്ത ബോക്‌സര്‍ മുഹമ്മദ് അലിയെ മലയാളിയാക്കിയ സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി ഇ പി ജയരാജന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. ഇത്തരത്തില്‍ എല്ലാം അറിയുമെന്ന് ഭാവിക്കുമെങ്കിലും സ്‌കൂള്‍ കുട്ടികളുടെ അറിവുപോലും ചിലപ്പോള്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പ്രകടിപ്പിക്കാറില്ലെന്നതാണ് സത്യം.

ഹരിയാണ മുഖ്യമന്ത്രി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കിരയാകാനിരിക്കുന്ന പുതിയ രാഷ്ട്രീയ നേതാവ്. ഇന്ത്യന്‍ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി വെള്ളിമെഡല്‍ നേടിയ വനിതയെന്ന ഖ്യാതിയുള്ള പിവി സിന്ധുവിന്റെ പേരോ സംസ്ഥാനമോ മുഖ്യമന്ത്രിക്കറിയില്ലെന്നതാണ് സത്യം.

pv-sindhu

റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിനുവേണ്ടി ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്കിനെ അനുമോദിക്കാന്‍ ബഹാദുര്‍ഘട്ടില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു മന്ത്രി തന്റെ അറിവില്ലായ്മ പ്രകടമാക്കിയത്.

മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്, നമ്മുടെ രണ്ട് പെണ്‍മക്കള്‍ രക്ഷാബന്ധന്‍ ദിവസം രാജ്യത്തിന് മെഡല്‍ നേടി അഭിമാനമായിരിക്കുകയാണ്. സാക്ഷി മാലിക്കും പിന്നെ മറ്റൊരു താരവും..... എന്നാണവരുടെ പേര് എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ പിറകില്‍നിന്നും ആരോ സഹായിച്ചപ്പോള്‍ കര്‍ണാടകക്കാരിയായ പിവി സിന്ധുവും എന്ന് പൂര്‍ത്തിയാക്കി. പരിപാടിയില്‍ രണ്ടരക്കോടി രൂപയുടെ പാരിതോഷികം സാക്ഷി മാലിക്കിന് മുഖ്യമന്ത്രി സമ്മാനിച്ചിരുന്നു. പിവി സിന്ധുവിന് 50 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Haryana CM forgets PV Sindhu’s name, says she’s from Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X