കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാല്‍സംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; കേസുകള്‍ വര്‍ധിക്കാന്‍ കാരണം.... വിവാദമായി പ്രസ്താവന

Google Oneindia Malayalam News

ഛണ്ഡീഗഡ്: ബലാല്‍സംഗത്തെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ബാലാല്‍സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാനുണ്ടാകുന്ന കാരണം അധികരിച്ചുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് ഖട്ടാര്‍ പറയുന്നു. ബലാല്‍സംഗങ്ങള്‍ മുമ്പും ഒരുപാട് നടക്കുന്നുണ്ട്. ഇപ്പോഴും നടക്കുന്നു. അത്രേയുള്ളൂ.

പക്ഷേ ഇപ്പോള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മറ്റുചില കാരണങ്ങളുണ്ട്. ഈ കാരണങ്ങള്‍ അധികരിച്ചതാണ് പ്രശ്‌നമെന്നും മിക്ക ബലാല്‍സംഗ കേസിലും ഇരയ്ക്കും പ്രതിക്കും തമ്മില്‍ ഏറെകാലത്തെ ബന്ധമുണ്ടെന്നും ബിജെപി നേതാവ് കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിവരങ്ങള്‍ ഇങ്ങനെ....

ഏറെ കാലത്തെ പരിചയം

ഏറെ കാലത്തെ പരിചയം

പഞ്ച്കുല ജില്ലയിലെ കല്‍ക്ക നഗരത്തില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ബലാല്‍സംഗ കേസുകളിലെ പ്രതിക്കും ഇരയ്ക്കും ഏറെ കാലത്തെ പരിചയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുദിവസം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാകും. അപ്പോഴാണ് അവന്‍ എന്നെ ബലാല്‍സംഗം ചെയ്തുവെന്ന പരാതി ഇര നല്‍കുന്നതെന്നും മുഖ്യമന്ത്രി ഖട്ടാര്‍ പറഞ്ഞു.

ബലാല്‍സംഗം വര്‍ധിച്ചിട്ടില്ല

ബലാല്‍സംഗം വര്‍ധിച്ചിട്ടില്ല

ബലാല്‍സംഗ സംഭവങ്ങള്‍ വര്‍ധിച്ചിട്ടില്ല. ബലാല്‍സംഗങ്ങള്‍ മുമ്പും നടന്നിരുന്നു. ഇപ്പോഴും നടക്കുന്നു. എന്നാല്‍ ഇരക്കും പ്രതിക്കുമിടയില്‍ പ്രശ്‌നമുണ്ടാകുന്നത് ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. അതാണ് ഇര പരാതിയുമായി പോലീസിനെ സമീപിക്കാന്‍ കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മുഖ്യമന്ത്രിയുടെ വാക്കുകള്‍ നാണക്കേട്

മുഖ്യമന്ത്രിയുടെ വാക്കുകള്‍ നാണക്കേട്

ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ നാണക്കേടാണെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പ്രതികരിച്ചു. ഇത്തരം ചിന്താഗതിയുള്ള ഒരാള്‍ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്തെ സ്ത്രീകള്‍ എങ്ങനെയാണ് സുരക്ഷിതരായിരിക്കുക. ഹരിയാനയില്‍ ബലാല്‍സംഗ കേസുകള്‍ വര്‍ധിക്കാനുള്ള കാരണം ഇതാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

 ഖട്ടാറിന്റെ സ്ത്രീ വിരുദ്ധ മനസ്

ഖട്ടാറിന്റെ സ്ത്രീ വിരുദ്ധ മനസ്

ഖട്ടാറിന്റെ സ്ത്രീ വിരുദ്ധ മനസാണ് പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. അപലപനീയമായ വാക്കുകളാണ് മുഖ്യമന്ത്രിയുടെത്. ഒരു സംസ്ഥാനത്തെ ഭരിക്കുന്ന വ്യക്തി ഒരിക്കലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. എല്ലാം സ്ത്രീയുടെ തെറ്റാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

 സ്ത്രീകളെ മൊത്തം

സ്ത്രീകളെ മൊത്തം

സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. ബലാല്‍സംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ അടുത്തിടെ പുതിയ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ സ്ത്രീകളെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണെന്ന് വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന് അറിയാം, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല...

English summary
Haryana CM Khattar's rape logic will shock you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X