സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനോട് തട്ടിക്കയറി ഹരിയാന മുഖ്യമന്ത്രി; വീഡിയോ വൈറൽ
കർണാൽ: രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമൊക്കെ പലപ്പോഴും സെൽഫി വിവാദത്തിൽ കുടുങ്ങാറുണ്ട്. സെൽഫി പകർത്താൻ എത്തുന്നവരോട് മോശമായി പെരുമാറുന്ന താരങ്ങളും നേതാക്കളും കുറവല്ല. മറ്റു ചിലരാകട്ടെ സന്തോഷ പൂർവ്വം സെൽഫിക്ക് നിന്ന് കൊടുക്കും.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയാണ് ഏറ്റവും ഒടുവിലായി ഒരു സെൽഫി കുരുക്കിയത്. ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയിലേക്ക് പോകുന്നതിനിടെ സെൽഫിയെടുക്കാനായി എത്തിയ യുവാവിനെ തട്ടി മാറ്റി മനോഹർ ലാൽ ഖട്ടര് മുന്നോട്ട് പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സെൽഫിയെടുക്കുന്നതിന് മുമ്പായി യുവാവ് മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ ദേഷ്യത്തോടെ തട്ടി മാറ്റുകയായിരുന്നു. എങ്കിലും ചിരിച്ച മുഖത്തോടെയാണ് ഖട്ടർ വേദിയിലേക്ക് കയറുന്നത്.

ഇതാദ്യമായല്ല ഹരിയാന മുഖ്യമന്ത്രി സമാന രീതിയിൽ പെരുമാറുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിച്ച വൃദ്ധ ദമ്പതികളോട് ദേഷ്യത്തോടെ പെരുമാറുന്ന ഖട്ടാറിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ വിവാദങ്ങളാണ് ഇതേ തുടർന്നുണ്ടായത്.
#WATCH Haryana CM Manohar Lal Khattar pushes aside a man who tries to take a selfie with him, at an event in Karnal. pic.twitter.com/HZK10VWWQy
— ANI (@ANI) June 6, 2019












Click it and Unblock the Notifications