ജയിലില്‍ പശുക്കള്‍ക്കായി പ്രത്യേക ഷെല്‍ട്ടറുമായി ബിജെപി സര്‍ക്കാര്‍
ചണ്ഡീഗഡ്: പശുക്കളെ ദൈവീകമായി കരുതുന്നതിന്റെ ഭാഗമായി ഇവയെ സംരക്ഷിക്കാന്‍ ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ പുതുവഴികള്‍ തേടുന്നു. ഇതിന്റെ ഭാഗമായി ജയിലുകളില്‍ പശുക്കള്‍ക്ക് പ്രത്യേകം ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതുപ്രകാരം ജയിലിലെ അന്തേവാസികള്‍ക്ക് ഗോശാലയില്‍ ജോലി ചെയ്യാനും പണമുണ്ടാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍ പറഞ്ഞു.
ഒരേസമയം പശുക്കളെ സംരക്ഷിക്കുകയും അവയില്‍ നിന്നും വരുമാനം നേടുകയും ചെയ്യാന്‍ ജയില്‍ അന്തേവാസികള്‍ക്ക് സാധിക്കും. ജയില്‍ മോചിതരായിക്കഴിഞ്ഞാലും അവര്‍ക്ക് പുതിയ തൊഴില്‍മാര്‍ഗമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുഗ്രാമില്‍ നടന്ന ഒരു പരിപാടിയിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് അറിയിച്ചത്.

ഉപഭോക്താക്കളും റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെനാളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി ആക്ട് അനുസരിച്ച് പുതിയ നിര്‍ദ്ദേശം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.












Click it and Unblock the Notifications