കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണിയില്‍ ബീഫ് കലര്‍ന്നിട്ടുണ്ടോ എന്ന് പോലീസ് മണത്ത് നോക്കി കണ്ടുപിടിക്കും

  • By ഭദ്ര
Google Oneindia Malayalam News

ചണ്ഡീഗഡ്: ഗോവധ നിരോധിത സംസ്ഥാനമായ ഹരിയാനയില്‍ ബിരിയാണിയില്‍ ബീഫ് കലര്‍ത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധന. ഹരിയാനയിലെ മേവത്ത് ജില്ലയിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.

ഹരിയാനയില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടുതലുള്ള ജില്ലയാണ് മേവത്ത്. ഇവിടങ്ങളില്‍ വഴിയോരത്ത് ബിരിയാണി വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ ബീഫ് ബിരിയാണി വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്താന്‍ എല്ലാ ബിരിയാണി സാമ്പിളുകളും ശേഖരിച്ച് പരിശോധിക്കുകയാണ് പോലീസ് ചെയ്യുന്നത്.

 kashmiri

സെപ്റ്റംബര്‍ 11ന് ബക്രീദ് ആഘോഷിക്കുന്നതിന് മുന്‍പായി ബീഫ് പൂര്‍ണമായും തുടച്ച് നീക്കണം എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മറ്റു ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. ബീഫ് പരസ്യമായി വില്‍ക്കുന്നത് സാധ്യമല്ലാത്തതിനാല്‍ ബിരിയാണിയില്‍ കലര്‍ത്തിയാണ് വില്‍ക്കുന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഏതെങ്കിലും സാഹചര്യത്തില്‍ ബീഫ് വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ പത്ത് വര്‍ഷമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. പോലീസിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം പ്രകടപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള അവകാശത്തെ തടസ്സപ്പെടുത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പറയുന്നു.

English summary
Police officials in the state's Mewat district, however, have been given a different priority collecting biryani samples from street vendors to check for beef.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X