Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം കണ്ടാല്‍ ജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാമെന്ന് ഹരിയാന ഡിജിപി

ചണ്ഡീഗഡ്: അക്രമം കണ്ടാല്‍ ജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാമെന്ന് ഹരിയാന ഡിജിപി. ആരെങ്കിലും സ്ത്രീകളെ അപമാനിക്കുകയോ കൊലപാതകം നടത്താന്‍ ശ്രമിക്കുകയോ ചെയ്താന്‍ ജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ അവകാശമുണ്ടെന്ന് ഹരിയാന ഡിജിപി ഡോ. കെപി സിങ് ഐപിഎസ് പറഞ്ഞു.

ഹരിയാനയില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഒരു വിവാഹ ചടങ്ങില്‍ പെണ്‍കുട്ടിയെ ഒരു കൂട്ടം പുരുഷന്മാര്‍ അപമാനിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

Haryana Map

എന്നാല്‍ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഡിജിപിയെ ബോളിവുഡ് സിനിമകള്‍ സ്വാധീനിച്ചതിന്റെ ഫലമായിട്ടാണ് ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തിയതെന്നും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിയുടെ പ്രസ്താവനകള്‍ അനുകൂലിച്ചും ജനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+