'സുഖ പ്രസവത്തിന് പശുവിന്റെ ചാണകം നല്ലത്' - ഹരിയാന ഡോക്ടറുടെ വീഡിയോ വൈറൽ
'സുഖ പ്രസവത്തിന് പശുവിന്റെ ചാണകം നല്ലത്' - ഹരിയാന ഡോക്ടറുടെ വീഡിയോ വൈറൽ
ഹരിയാന: ഒരു വൈറൽ വീഡിയോ നമുക്ക് ചുറ്റും കിടന്ന് പ്രചരിക്കുകയാണ്. നിങ്ങളും ആ വീഡിയോ കണ്ടിട്ടുണ്ടാകും. ഹരിയാനയിലെ ഒരു ഡോക്ടർ പശുവിന്റെ ചാണകം കഴിക്കുന്ന വീഡിയോ ആണിത്. പശുവിന്റെ ചാണകം കഴിക്കുന്നതിലൂടെ ഒന്നിലധികം മെഡിക്കൽ ഗുണങ്ങളുണ്ടെന്ന് ഡോക്ടർ അവകാശപ്പെടുന്നു.

നമുക്ക് വിചിത്രമോ ആയി തോന്നിയേക്കാവുന്ന ചില കാര്യങ്ങൾ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. പുതിയ തരം ഗവേഷണങ്ങളും പഠനങ്ങളും ഇതിന് പിന്നിൽ ഉണ്ട്. വർഷങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായി ഡോക്ടർമാർ ഗവേഷണത്തിലൂടെ കണ്ടെത്തുന്നത് നമുക്ക് മുന്നിൽ എത്തിക്കാറുണ്ട്.
ഇതും അത്തരത്തിലുളള ഡോക്‌ടറുടെ ഒരു മെഡിക്കൽ പരീക്ഷണത്തിന്റെ ഭാഗമാണ്. ആ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയിൽ, ഡോക്ടർ പശുവിന്റെ ചാണകം കഴിക്കുന്നത് കാണാം. അതിന് മെഡിക്കൽ ഗുണങ്ങളുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ, അതെ, നിങ്ങൾ കേട്ടത് ശരിയാണ്! വൈറൽ വീഡിയോയിൽ ഡോക്ടർ ഒരു വലിയ ചക്കയും ചാണകവും ആസ്വദിച്ച് കഴിക്കുന്നത് കാണാം.
ഹരിയാനയിൽ നിന്നുള്ള ഡോക്ടർ മനോജ് മിത്തലാണ് വീഡിയോയിൽ ഉളളത്. ഡോ. മിത്തൽ ഒരു ഗോശാലയുടെ തറയിൽ നിന്ന് ഒരു കഷ്ണം ചാണകം എടുത്ത് കഴിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ചാണകം കഴിക്കുന്നത് മറ്റ് ഗുണങ്ങൾക്കൊപ്പം തന്നെ ഒരാളുടെ മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കുന്നു എന്ന് ഡോക്ടർ പറയുന്നു.
ഒപ്പം ചാണകവും ഗോമൂത്രവും കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇത് ചെയ്യുന്നത് ഗുരുതരമായ പല രോഗങ്ങളെയും അകറ്റി നിർത്താം സാധിക്കുമെന്നും ചാണകം കഴിക്കുന്നതിലൂടെ സ്ത്രീകൾക്ക് സാധാരണ പ്രസവം നടക്കുമെന്നും സിസേറിയൻ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
പശുവിൽ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യയുടെ ഓരോ ഭാഗവും മനുഷ്യ രാശിക്ക് വളരെ വിലപ്പെട്ടതാണെന്ന് ഡോ. മിത്തൽ വീഡിയോയിൽ പറയുന്നു.
ഡോക്ടർ പറയുന്നത് ഇങ്ങനെ; - "നോക്കൂ, പശുവിന്റെ ചാണകം കഴിച്ചാൽ നമ്മുടെ ശരീരവും മനസ്സും ശുദ്ധമാകും. നമ്മുടെ ആത്മാവ് ശുദ്ധമാകും. നമ്മുടെ ശരീരത്തിൽ ചാണകം പ്രവേശിച്ചു കഴിഞ്ഞാൽ, നമ്മുടെ ശരീരത്തെ അത് ശുദ്ധീകരിക്കുന്നു. - ഡോക്ടർ വൈറൽ വീഡിയോയിൽ പറഞ്ഞത് ഇപ്രകാരം.
ഇതിന് പിന്നാലെ നിരവധി ഇൻസ്റ്റാഗ്രാം, ട്വിറ്റർ ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ അപ്‌ലോഡ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ചിലർ ഡോക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നത് കാണാം. എന്നാൽ, മറ്റ് ചിലർക്ക് അദ്ദേഹം ചാണകം കഴിക്കുന്ന വീഡിയോ കണ്ട് ഓക്കാനിക്കാൻ തോന്നി എന്നും അഭിപ്രായപെട്ടു.












Click it and Unblock the Notifications