Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന വോട്ടെടുപ്പ് 2024 live; വോട്ടെടുപ്പ് അവസാനിച്ചു, 5 മണി വരെ 61 % പോളിം​ഗ് രേഖപ്പെടുത്തി

വാശിയേറിയ പ്രചരണത്തിനൊടുവിൽ ഹരിയാന ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 10 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുമോ അതോ ബിജെപി മൂന്നാമതും അധികാരത്തുടർച്ച നേടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.ആകെ 90 മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. 1031 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിലായിരുന്നു ബിജെപി വിജയം. കോൺഗ്രസിന് 31 സീറ്റുകൾ നേടാനായി. കേവലഭൂരിപക്ഷത്തിന് 45 സീറ്റുകളാണ് ആവശ്യം. ഇതോടെ 10 സീറ്റുകൾ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ നിലപാട് നിർണായകമായി. ജെജെപിയുമായി സഖ്യമുണ്ടാക്കി അധികാരം പിടിക്കാൻ കോൺഗ്രസ് ശ്രമങ്ങൾ നടത്തിയെങ്കിലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിനെ മുന്നിൽ നിർത്തി ബിജെപി നടത്തിയ നീക്കത്തിൽ ജെജെപി എൻഡിഎയിൽ എത്തി. ഇത്തവണ പക്ഷേ ജെജെപി ബിജെപിക്കൊപ്പമല്ല, എഎസ്പിക്കൊപ്പം സഖ്യത്തിലാണ് മത്സരിക്കുന്നത്. തനിച്ചാണ് ബിജെപിയുടെ മത്സരം. കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ് പോരാട്ടം.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ജാട്ട് വോട്ടുകളിലും പാർട്ടി കണ്ണുവെയ്ക്കുന്നുണ്ട്. അതേസമയം കോൺഗ്രസിലെ പടലപ്പിണക്കങ്ങളും ജാട്ട് ഇതര വോട്ടുകളും തുണയ്ക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ജെജെപി-എസ്-പി സഖ്യത്തിന് 20 സീറ്റുകളിൽ നിർണായക സ്വാധീനമുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ജെജെപി കിങ് മേക്കറാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

live-

Oct 05, 2024, 6:11 pm IST

ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. 5 മണി വരെ 61 % പോളിംഗ്
Oct 05, 2024, 5:43 pm IST

തിരഞ്ഞെടുപ്പിന്റെ പോളിം​ഗ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും
Oct 05, 2024, 4:51 pm IST

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 3 മണി വരെ 49.13 ശതമാനം പോളിം​ഗ് രേഖപ്പെടുത്തി
Oct 05, 2024, 4:21 pm IST

കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം തനിക്ക് പ്രതീക്ഷയുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. തങ്ങളുടെ പ്രചാരണങ്ങളും പ്രകടനപത്രികയും ഉറപ്പുകളും ജനങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
Oct 05, 2024, 4:04 pm IST

ഹരിയാന എഎപി പ്രസിഡന്റ് സുശീൽ ഗുപ്‌ത ജജ്ജാറിൽ വോട്ട് രേഖപ്പെടുത്തി.
Oct 05, 2024, 3:42 pm IST

hrayana assembly
ഹരിയാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തണമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ബജ്‌റംഗ് പുനിയ.
Oct 05, 2024, 3:22 pm IST

'കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ആശീർവാദത്തോടെ ഹരിയാനയിൽ നല്ല പ്രവർത്തനങ്ങൾ നടന്നു. കോൺഗ്രസ് പറയുന്നത് ആരും കാര്യമായി എടുക്കുന്നില്ല. 70 വർഷമായി അവർ വ്യാജ വാഗ്‌ദാനങ്ങൾ നൽകി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ അപലപനീയമാണ്. അദ്ദേഹത്തിന് ഞങ്ങളെ വിമർശിക്കാം, പക്ഷേ രാജ്യത്തിന് ദോഷം ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹം പറയരുത്.' കേന്ദ്രമന്ത്രി കിരൺ റിജുജു മാധ്യമങ്ങളോട്.
Oct 05, 2024, 3:03 pm IST

haryana assembly
പോളിങ് ബൂത്തിന് പുറത്ത് പാർട്ടി പ്രവർത്തകർ
Oct 05, 2024, 2:49 pm IST

ജാതി സെൻസസ്‌; കോൺഗ്രസിനെ വിമർശിച്ച് മനോഹർ ലാൽ ഖട്ടർ

ജാതി സെൻസസ് നടത്താനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കത്തെ വിമർശിച്ച കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ജാതിയെ എല്ലായ്‌പ്പോഴും അവർ വോട്ട് ബാങ്കായാണ് കാണുന്നതെന്നും വിമർശിച്ചു. ഹരിയാനയെ ഒന്നാകെ ഒരുപോലെയാണ് തങ്ങൾ കാണുന്നതെന്നും ഖട്ടർ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Oct 05, 2024, 2:27 pm IST

ലഡ്വയിൽ താമര വിരിയുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി.ജനങ്ങളുടെ സ്നേഹം പ്രകടമാണ്. സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നും സൈനി
Oct 05, 2024, 2:02 pm IST

ഉച്ചയ്ക്ക് 1 മണി വരെ 33.69 ശതമാനം പോളിംഗ്

ഹരിയാനയിൽ ഉച്ചയ്ക്ക് 1 മണി വരെ രേഖപ്പെടുത്തിയത് 33.69 ശതമാനം പോളിംഗ്, നർനൗണ്ടിൽ നേരിയ തോതിൽ സംഘർഷം റിപ്പോർട്ട് ചെയ്‌തു.
Oct 05, 2024, 1:43 pm IST

'കോൺഗ്രസിന് കുറഞ്ഞത് 75 സീറ്റുകൾ ലഭിക്കും. മാറ്റത്തിന്റെ അന്തരീക്ഷമുണ്ട്, കോൺഗ്രസിന് തീർച്ചയായും മികച്ച വിജയം ലഭിക്കും...കഴിഞ്ഞ 10 വർഷമായി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തവർക്കെതിരെയാണ് കോൺഗ്രസ് ഇക്കുറി നിൽക്കുന്നത്' കോൺഗ്രസ് നേതാവ് അശോക് തൻവാർ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.
Oct 05, 2024, 1:20 pm IST

കോൺഗ്രസ് നേതാവും ഗുസ്‌തി താരവുമായ ബജ്‌രംഗ് പുനിയയും ഭാര്യ സംഗീത ഫോഗട്ടും വോട്ട് രേഖപ്പെടുത്തിയ ശേഷം വിരൽ ഉയർത്തി കാണിക്കുന്നു.
Oct 05, 2024, 1:07 pm IST

ഹരിയാന വോട്ടെടുപ്പ്

haryana asselmbly
ഹരിയാന തിരഞ്ഞെടുപ്പ് പുരോഗമിക്കവേ പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ.
Oct 05, 2024, 12:54 pm IST

വൈകീട്ടോടെ പോളിംഗ് ഉയരുമെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിംഗ്.
Oct 05, 2024, 12:38 pm IST

'വൻ ഭൂരിപക്ഷത്തോടെ ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തും. മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. തൊഴിലില്ലായ്‌മ, ക്രമസമാധാനം, സംസ്ഥാനത്തിന്റെ വികസനം എന്നിവയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കും' മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.
Oct 05, 2024, 12:19 pm IST

haryana election
ബാദ്ഷാപൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 456ൽ വോട്ടർമാർ കാത്തിരിക്കുന്നു.
Oct 05, 2024, 12:05 pm IST

കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് പാൽവാലിൽ
Oct 05, 2024, 11:53 am IST

11 മണി വരെ 22.7 ശതമാനം പോളിങ്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 22.7 ശതമാനം പോളിങ് രേഖപ്പെടുത്തി
Oct 05, 2024, 11:30 am IST

ഹരിയാന വോട്ടെടുപ്പ്

haryana assembly
ഹരിയാന തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളിൽ ഊഴത്തിനായി കാത്തിരിക്കുന്നവർ
Oct 05, 2024, 11:14 am IST

ബിജെപി സ്ഥാനാർത്ഥി അനിൽ വിജ് അംബാലയിൽ വോട്ട് രേഖപ്പെടുത്തുന്നു
Oct 05, 2024, 10:56 am IST

സംസ്ഥാനത്ത് രാവിലെ 10 വരെ 13 ശതമാനം പോളിംഗ്
Oct 05, 2024, 10:39 am IST

സംസ്ഥാന ഉയർന്ന പോളിംഗ് രേഖപ്പെടുത്തും. കോൺഗ്രസ് വിജയിക്കുമെന്നും കുമാരി സെൽജ
Oct 05, 2024, 10:18 am IST

വോട്ട് രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ
Oct 05, 2024, 10:00 am IST

രാവിലെ 9 വരെ 9.53 ശതമാനം പോളിംഗ്
Oct 05, 2024, 9:51 am IST

ഹരിയാന വോട്ടെടുപ്പ്

Haryana Assembly Election
ഹരിയാന തിരഞ്ഞെടുപ്പ്; നുഹിൽ വോട്ടർമാർ നീണ്ട ക്യൂവിൽ കാത്തിരിക്കുന്നു
Oct 05, 2024, 9:41 am IST

വോട്ട് ചെയ്ത് ഗുസ്തി താരം ബബിത ഫോഗട്ട്. ബിജെപി സ്ഥാനാർത്ഥിയാണ് ബബിത
Oct 05, 2024, 9:17 am IST

ഹരിയാനയിൽ വോട്ടെടുപ്പ് തുടരുന്നു
Oct 05, 2024, 9:00 am IST

'ബിജെപി എന്നെ സ്വാഗതം ചെയ്യുന്നത് അവർ ക്ഷീണിതരായത് കൊണ്ടാണ്. ശക്തരായ നേതാക്കളെ പാർട്ടിയിലെത്തിക്കാൻ അവർ എന്തും ചെയ്യും. പക്ഷെ കോൺഗ്രസ് ഇക്കുറി 90 സീറ്റും നേടും'; സെൽജ കുമാരി
Oct 05, 2024, 8:47 am IST

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നർക്ക് വോട്ട് ചെയ്യൂവെന്ന് വിനേഷ് ഫോഗട്ട്
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+