Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കും മറ്റ് 7 പേര്‍ക്കുമെതിരെ മത്സരരംഗത്തുള്ള വിമതരെ പുറത്താക്കി ഹരിയാന ബിജെപി

ഡൽഹി: ഒക്ടോബർ അഞ്ചിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹരിയാന ബി ജെ പി എട്ട് വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾക്കെതിരെ മത്സരിക്കാൻ സ്വന്തന്ത്രരായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് ഇവരെ ആറ് വർഷത്തേക്ക് പുറത്താക്കിയത്.

ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച മുൻമന്ത്രി രഞ്ജിത് ചൗട്ടാലയും പട്ടികയിലുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബദോലിയുടെ പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രി നയാബ് സിം​ഗ് സെയ്നിക്കെതിരെ ലാദ് വെയിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച സന്ദീപ് ​ഗാർ​ഗിനെയും പുറത്താക്കി.

BJP

അസാന്ദ് സീറ്റിൽ മത്സരിക്കുന്ന സൈൽ റാം ശർമ്മ, സഫി​ദോയിൽ നിന്ന് സഫിദോയിൽ നിന്ന് മുൻ മന്ത്രി ബച്ചൻ സിം​ഗ് ആര്യ, മെഹാമിൽ നിന്ന് രാധ അഹ്ലാവത് ​ഗുഡ്​ഗാവിൽ നിന്ന് നവീൻ ​ഗോയൽ, ഹതിനിൽ നിന്ന് കെഹാർ സിം​ഗ് റാവത്ത്, മുൻ എം എൽ എ ദേവേന്ദ്ര കദ്യാൻ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ.

സ്വതന്ത്ര എം എൽ എയായി താൻ നിയമസഭയിൽ പ്രതിനിധീകരിച്ച സീറ്റായ റാനിയിൽ നിന്ന് തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രഞ്ജിത് ചൗട്ടാല പാർട്ടി വിടാൻ തീരുമാനിച്ചത്. മേയ് - ജൂൺ ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേരുന്നതിന് മുമ്പ് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം ഹിസാറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കോൺ​ഗ്രസിലും ചില പ്രശ്നങ്ങളുണ്ട്. ബി ജെ പിയുടെ മുൻ മന്ത്രി അനിൽ വിജിനെതിരെ അംബാല കന്റോൺമെന്റിൽ സ്വതന്ത്രയായ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥി ചിത്ര സർവാരയെ അടുത്തിടെ പുറത്താക്കിയിരുന്നു. തിര‍ഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാനുള്ള തീരുമാനത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 13 നേതാക്കളെ ഹരിയാന കോൺ​ഗ്രസ് വെള്ളിയാഴ്ച പുറത്താക്കി.

അതേ സമയം, കോൺ​ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി രം​ഗത്ത് വന്നിരുന്നു. നേതാക്കൾക്കിടയിൽ ഐക്യം കൊണ്ടുവരാൻ കഴിയാത്ത ഒരു പാർട്ടിക്ക് എങ്ങനെ സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരാൻ കഴിയുമെന്നാണ് മോദി ചോദിച്ചത്.
" കോൺ​ഗ്രസ് ഉള്ളിടത്ത് ഒരിക്കലും സ്ഥിരത ഉണ്ടാകില്ല, നേതാക്കൾക്കിടയിൽ ഐക്യം കാെണ്ടുവരാൻ കഴിയാത്ത പാർട്ടിക്ക് എങ്ങനെ സംസ്ഥാനച്ച് സ്ഥിരത കൊണ്ടുവരാൻ കഴിയും? ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ കോൺ​ഗ്രസിനുള്ളിൽ തർക്കം നടക്കുന്നുണ്ട്. " പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+