Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ വോട്ടുവിഹിതത്തില്‍ ബഹുദൂരം മുന്നില്‍ കോണ്‍ഗ്രസ്, എന്നിട്ടും സീറ്റെണ്ണത്തില്‍ ബിജെപി തന്നെ!

ചണ്ഡീഗഢ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ വന്‍ മുന്നേറ്റത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തും എന്ന് ഉറപ്പായിരിക്കുകയാണ്. ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളേയും ഇന്ന് രാവിലെ വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ കോണ്‍ഗ്രസ് പ്രകടിപ്പിച്ച മുന്നേറ്റത്തേയും അസ്ഥാനത്താക്കിയാണ് ബിജെപിയുടെ കുതിപ്പ്. നിലവില്‍ 49 സീറ്റില്‍ മുന്നിലാണ് ബിജെപി.

90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. ഇതില്‍ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസ് 36 സീറ്റിലും ഐഎന്‍എല്‍ഡിയും ബിഎസ്പിയും ഒാരോ സീറ്റിലും സ്വതന്ത്രര്‍ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയായിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ടിറങ്ങിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

Haryana Election Results

ബിജെപിക്ക് 40 സീറ്റും കോണ്‍ഗ്രസിന് 31 സീറ്റുമാണ് ലഭിച്ചിരുന്നത്. എങ്കിലും പത്ത് സീറ്റ് നേടിയ ജെജെപിയെ കൂട്ടുപിടിച്ച് ബിജെപി സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു. അന്ന് ആകെ പോള്‍ ചെയ്തതില്‍ 36.49 ശതമാനം വോട്ടായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 28.08 ശതമാനം വോട്ടും ജെജെപിക്ക് 14.8 ശതമാനം വോട്ടും ലഭിച്ചിരുന്നു. ഐഎന്‍എല്‍ഡിയ്ക്ക് 2.44 ശതമാനം വോട്ടും ലഭിച്ചിരുന്നു.

സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റുള്ളവരുടെ വോട്ടുവിഹിതം 18.19 ശതമാനം ആയിരുന്നു. എന്നാല്‍ 2024 ലെ കണക്കിലേക്ക് വരുമ്പോള്‍ അടിമുടി വ്യത്യാസമാണ് വോട്ടുവിഹിതത്തില്‍ വന്നിരിക്കുന്നത്. ഹാട്രിക് വിജയത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തുന്ന ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായിരിക്കുന്നു എന്നതാണ് ഇതില്‍ ശ്രദ്ധേയം. 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 39.04 ശതമാനം മാത്രമാണ് ബിജെപിയുടെ വോട്ടുവിഹിതം.

Haryana Election Results

അതേസമയം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 11 മണി വരെ 40.44 ശതമാനം വോട്ട് സമാഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. 2019 നെ അപേക്ഷിച്ച് 12 ശതമാനത്തിലേറെ വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. ജെജെപി ഇത്തവണ നാമാവശേഷമായപ്പോള്‍ ഐഎന്‍എല്‍ഡിയ്ക്കും വോട്ടുവിഹിതത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

4.95 ശതമാനമാണ് 11 മണി വരെ ഐഎന്‍എല്‍ഡിയുടെ വോട്ടുവിഹിതം. മറ്റുള്ളവര്‍ക്ക് 14.76 ശതമാനം വോട്ടും ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം തന്നെയാണ് സംസ്ഥാനത്ത് നടന്നത് എന്നാണ് ലീഡ് നിലയില്‍ നിന്ന് വ്യക്തമാകുന്നത്. പല മണ്ഡലങ്ങളിലും ആയിരത്തില്‍ കുറവ് വോട്ടുകള്‍ക്കാണ് ഇരുപാര്‍ട്ടികളും മുന്നിട്ട് നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+