• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരിയാണയില്‍ വിജയ പ്രതീക്ഷ കോണ്‍ഗ്രസില്‍; മുന്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചണ്ഡീഗഡ്: ഒക്ടോബര്‍ 21 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയില്‍ ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മ കൂടി കണക്കിലെടുക്കുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.

മറുവശത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഇടക്കാലത്ത് ക്ഷീണമായെങ്കിലും പ്രചാരണത്തില്‍ ബിജെപിക്ക് ഒപ്പമെത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്‍റേത്. ഹരിയാണ ബിജെപിയില്‍ നിന്ന് തിരികെ പിടിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം. ഇതിനിടയിലാണ് കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിലെ 2 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഐഎന്‍എല്‍ഡി നേതാക്കള്‍

ഐഎന്‍എല്‍ഡി നേതാക്കള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ലോക് ദളിലെ (ഐഎന്‍എല്‍ഡി) രണ്ട് മുതിര്‍ന്ന നേതാക്കളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന മുന്‍ എംപിമാരായ ചരണ്‍ജീത് സിങ് റോറിയും സുശീല്‍ കുമാര്‍ ഇന്‍ഡോറയുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുന്‍ എംപിമാര്‍

മുന്‍ എംപിമാര്‍

സംസ്ഥാന അധ്യക്ഷ കുമാരി ഷെല്‍ജ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരേയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. 2014ല്‍ സിര്‍സ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു ചരണ്‍ജീത് സിങ് റോറി. 1998 മുതല്‍ 2004 വരെ സുശീല്‍ കുമാര്‍ ഇന്‍ഡോറയായിരുന്നു ഈ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം.

തന്‍വാര്‍ പോയതോടെ

തന്‍വാര്‍ പോയതോടെ

2009 ല്‍ 2014 ലും സിസര്‍സയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശം. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസിലാണ് പ്രതീക്ഷയെന്നും റോറി പറഞ്ഞു.

പരാജയം

പരാജയം

2014 ല്‍ അശോക് തന്‍വാറിനെ 115736 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ റോറിക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ബിജെപിയുടെ സുനിതാ ദഗ്ഗലിനോട് 626,258 വോട്ടിനായിരുന്നു റോറിയുടെ പരാജയം. ഐഎന്‍എല്‍ഡിയിലെ പിളര്‍പ്പായിരുന്നു റോറിയുടെ കനത്ത പരാജയത്തിലേക്ക് തള്ളിവിട്ടത്.

പിളര്‍പ്പ്

പിളര്‍പ്പ്

ഹരിയാണ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാ ഐന്‍എന്‍ല്‍ഡിയില്‍ കഴിഞ്ഞ വര്‍ഷമാണ് പിളര്‍പ്പുണ്ടായത്. പാര്‍ട്ടിയില്‍ ചൗട്ടാല കുടുംബം വെച്ചുപുലര്‍ത്തുന്ന ആധിപത്യത്തിനെതിരായ വികാരമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. പാര്‍ട്ടി വിട്ട ഒരു വിഭാഗം ജന്‍നായക് ജനാതാ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഇത്തവണ അവരും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.

കോണ്‍ഗ്രസില്‍ എത്തിയത്

കോണ്‍ഗ്രസില്‍ എത്തിയത്

പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായതോടെ തുടര്‍ന്ന് ഒട്ടേറെ നേതാക്കളും എംഎല്‍എമാരും ബിജെപിയിലും കോണ്‍ഗ്രസിലുമായി ചേര്‍ന്നു. എംഎൽഎ നസീം അഹമ്മദ്, മുൻ മന്ത്രി ചൗധരി മുഹമ്മദ് അലിയാസ് എന്നിവരുള്‍പ്പടെ നിരവധി നേതാക്കളായിരുന്നു കോണ്‍ഗ്രസില്‍ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ഡിയുമായി സഖ്യത്തിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തുടര്‍ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനായിരുന്നില്ല

കര്‍ഷകരുടെ പിന്തുണ

കര്‍ഷകരുടെ പിന്തുണ

അതേസമയം, തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാം രാഷ്ട്രീയ പാര്‍ട്ടികളും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പടെ കര്‍ഷകര്‍ക്ക് നല്‍കിയ പണത്തിന്‍റെ കണക്കുകളുമായാണ് ബിജെപിയുടെ പ്രാചരണം. അതേസമയം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കണക്കുകളാണ് കോണ്‍ഗ്രസിന്‍റെ ആയുധം.

മുഖ്യവിഷയം

മുഖ്യവിഷയം

ഹരിയാണയിലെ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനമാണ് കര്‍ഷകര്‍. ഗോതമ്പും ഉരുളക്കിഴങ്ങും ഉള്ളിയുമെല്ലാം പ്രധാന കാര്‍ഷക വിളയായ ഈ സംസ്ഥാനത്ത് നല്ലൊരു ശതമാനം ആളുകളും ക്ഷീര കര്‍ഷകര്‍ കൂടിയാണ്. അതിനാല്‍ തന്നെയാണ് കാര്‍ഷിക പ്രശ്നങ്ങള്‍ തന്നെ ബിജെപിയും കോണ്‍ഗ്രസും മുഖ്യവിഷയമായി ഏറ്റെടുത്തിരിക്കുന്നത്.

പരമ്പരാഗതമായി

പരമ്പരാഗതമായി

പരമ്പരാഗതമായി കോണ്‍ഗ്രസിന് വലിയ വളക്കൂറുള്ള മണ്ണാണ് ഹരിയാനയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. 1966 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഇന്നേവരെ നടന്ന 12 തിരഞ്ഞെടുപ്പില്‍ 7 തവണയും കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍ എത്തിയത്. എന്നാല്‍ 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2005 ല്‍

2005 ല്‍

2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റ് നേടിയ ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചു കൊണ്ടായിരുന്നു 2014 ഹരിയാനയില്‍ അധികാരം പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ മോദി തരംഗത്തില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച ബിജെപി സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളും നേടിയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്.

ജാതി സമവാക്യങ്ങള്‍

ജാതി സമവാക്യങ്ങള്‍

സംസ്ഥാനത്തെ ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കിയെടുത്താല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബിജെപിക്കെതിരെ ജാട്ട്-ദളിത്-ന്യൂനപക്ഷ മുന്നണി പ്രാവര്‍ത്തികമാക്കിയെടുക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. അശോക് തന്‍വാറിന് പകരം ദളിത് വിഭാഗത്തില്‍ നിന്നുള്ള കുമാരി സെല്‍ജയെ പിസിസി അധ്യക്ഷയാക്കിയത് ഈ നീക്കത്തിന്‍റെ ഭാഗമാണ്.

ആശങ്ക

ആശങ്ക

അതേസമയം തന്നെ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവിന് കീഴില്‍ ജാട്ട് സമുദായക്കാരായ പ്രവര്‍ത്തകര്‍ എത്രത്തോളം തൃപ്തരാകും എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത്. ബിജെപി ഉയര്‍ത്തുന്ന ദേശീയ വികാരത്തെ മറികടക്കാന്‍ ജാതി സമവാക്യങ്ങള്‍ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക് കൂട്ടുന്നത്.

മാമല്ലാപുരത്തെ വിശേഷങ്ങള്‍!! ചൈനീസ് പ്രസിഡന്റ് ചെന്നൈയിലേക്ക്; മോദി-ജിന്‍പിങ് കൂടിക്കാഴ്ച

മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിക്കുന്നത് ആലോചിക്കേണ്ട, കോൺഗ്രസിൽ വെടി പൊട്ടിച്ച് സൽമാൻ ഖുർഷിദ്!

English summary
Haryana election; two inld joined congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more