കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപി! ബിജെപിയുടെ മറുതന്ത്രം ഇങ്ങനെ

Google Oneindia Malayalam News

ചണ്ഡീഡഗ്: ഹരിയാണയില്‍ ഇന്ന് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള അന്തിമ ചിത്രം തെളിയും. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകള്‍ ഭരണകക്ഷിയായ ബിജെപിക്കും ലഭിക്കാതിരുന്നതോടെയാണ് ഹരിണയാനയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഏത് വിധേനയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്.

'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?

കോണ്‍ഗ്രസിനെ വെട്ടാന്‍ സ്വതന്ത്രരുടേയും ജെജെപിയുടേയും പിന്തുണ നേടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നവര്‍ക്കൊപ്പം സഖ്യത്തിന് തയ്യാറാണെന്ന് ജെജെപി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആ വഴിക്കും ബിജെപി ശ്രമം ശക്തമാക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നാണ് ജെജെപിയുടെ നിലപാട്.

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

ദേശീയതയും രാജ്യസുരക്ഷയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇളക്കി മറിച്ച് പ്രചരണം നടത്തിയിട്ടും ഹരിയാണയില്‍ മാന്ത്രിക സംഖ്യ തൊടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. അതേസമയം ഹൂഡയുടെ ഒറ്റയാള്‍ പോരാട്ടം കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയം സമ്മാനിക്കുകയും ചെയ്തു. 40 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 31 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 11 മാസങ്ങൾക്ക് മുമ്പ് രൂപികരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയാണ് ഹരിയാണയില്‍ കിംഗ് മേക്കറായിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

ഏറ്റവും വലിയ ഒറ്റകക്ഷിയല്ലേങ്കിലും ജെജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഹരിയാണയില്‍ വോട്ടെണ്ണല്‍ പകുതിയയപ്പോള്‍ തന്നെ ജെജെപിയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. കര്‍ണാടക മോഡലില്‍ ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റേയും ഹൂഡയുടേയും നീക്കം.

'കര്‍ണാടക' മോഡല്‍

'കര്‍ണാടക' മോഡല്‍

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ചെറുക്കാന്‍ ജെഡിഎസുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. ജെഡിഎസിനായിരുന്നു മുഖ്യമന്ത്രി പദം നല്‍കിയത്. സമാന രീതിയില്‍ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തി

മുഖ്യമന്ത്രി കസേര നല്‍കുന്നവര്‍ക്കൊപ്പം സഖ്യത്തിന് തയ്യാറാണെന്ന നിലപാടാണ് ദുഷ്യന്ത് ചൗട്ടാല സ്വീകരിച്ചത്. ഇതോടെ ജെജെപിയെ ഒപ്പം കൂട്ടാന്‍ ബിജെപിയും ശ്രമം ശക്തമാക്കിയിട്ടുണ്ട്. പ്രകാശ് സിംഗ് ബാദലിനെയാണ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താന്‍ ബിജെപി നിയോഗിച്ചത്.

സഖ്യത്തിന് ഇല്ലെന്ന്

സഖ്യത്തിന് ഇല്ലെന്ന്

എന്നാല്‍ ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്ന് ദുഷ്യന്ത് ചൗട്ടാല പ്രതികരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ദുഷ്യന്ത് നിലപാട് വ്യക്തമാക്കിയത്. ഇതുവരെ കോണ്‍ഗ്രസോ ബിജെപിയോ സമീപിച്ചിട്ടില്ല. ലെജിസ്ലേറ്റീവ് കമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ ഭാവി കാര്യങ്ങള്‍ തിരുമാനിക്കൂവെന്നും ദുഷ്യന്ത് പറഞ്ഞു.

മറുതന്ത്രം പയറ്റാന്‍ ബിജെപി

മറുതന്ത്രം പയറ്റാന്‍ ബിജെപി

ജെജെപിയുടെ നിലപാട് അനുകൂലമായേക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരമാവധി സ്വതന്ത്രരെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി ഒരുക്കുകയാണ്. 7 സ്വതന്ത്രന്മാരാണ് സംസ്ഥാനത്ത് വിജയിച്ചത്. ഇതില്‍ നാല് പേര്‍ ബിജെപിയുടെ വിമതരാണ്.

സ്വതന്ത്രരുടെ പിന്തുണ തേടി

സ്വതന്ത്രരുടെ പിന്തുണ തേടി

നാല് സ്വതന്ത്രരെ ബിജെപി ചര്‍ച്ചയ്ക്കായി ഇന്നലെ ദില്ലിയില്‍ എത്തിച്ചിരുന്നു. ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാലയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്എല്‍പി അംഗത്തിന്‍റേയും പിന്തുണ ബിജെപിക്കുണ്ട്. സ്വതന്ത്രരുടെ വിശ്വാസം കൂടി നേടിയെടുത്താല്‍ ബിജെപിക്ക് അനായാസം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചേക്കും.

ഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും? അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപി

ബിജെപിയുടെ തിരിച്ചടിക്ക് കാരണം കണ്ടെത്തി അബ്ദുളളക്കുട്ടി, മഴയും മോദിക്കെതിരായ കാലാവസ്ഥയും!

English summary
Haryana election; Wont support BJP says JJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X