Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാണ സന്ദീപ് സിംഗിനെ സ്വീകരിച്ചു: ബബിത ഫോഗട്ടും യോഗേശ്വറും കോര്‍ട്ടിന് പുറത്ത്!!

ചണ്ഡിഗഡ്: ഹരിയാണ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മത്സരിച്ച കായികതാരങ്ങളില്‍ ജനവിധി തിരിച്ചടിയായി. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഗുസ്തുി താരങ്ങളായ യോഗേശ്വര്‍ ദത്ത്, ബബിത ഫോഗട്ട് എന്നിവരാണ് ചാര്‍ഖി ദാദ്രി, ബറോഡ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് പരാജയമേറ്റുവാങ്ങിയത്. എന്നാല്‍ മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സന്ദീപ് സിംഗ് പെഹോവ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മന്ദീപ് സിംഗ് ഛട്ടയെയാണ് സന്ദീപ് 5314 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

ബിജെപി ടിക്കറ്റ് നിരസിച്ചതോടെ ബിജെപി നേതാവ് സോംബീര്‍ സാംഗ് വാന്‍ ദാദ്രിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ജെജെപിയുടെ സത്പാല്‍ സംഗ് വാനാണ് രണ്ടാമതെത്തിയത്. ട്രെന്‍ഡിനോട് പ്രതികരിച്ച ബബിത ഫോഗട്ട് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു. എനിക്ക് തന്ന ബഹുമാനത്തിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു ഫോഗട്ട് കൂട്ടിച്ചേര്‍ത്തു. ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട് അതുകൊണ്ടാണ് അവര്‍ വോട്ട് ചെയ്തത് ഫോഗട്ട് പറയുന്നു.

photo-2019-10-2

ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്തിനെ കോണ്‍ഗ്രസിന്റെ കൃഷന്‍ ഹൂഡയാണ് 4000 വോട്ടുകള്‍ക്ക് പിന്നിലാക്കിയത്. ബിജെപിക്ക് ദേശീയതയിലുള്ള ശ്രദ്ധയും സര്‍ജ്ജിക്കല്‍ സ്ട്രൈക്കുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നാണ് യോഗേശ്വര്‍ ദത്ത് ബിജെപി പ്രവേശനത്തിന് നല്‍കിയ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+