Exit Poll 2024: ഹാട്രിക്കടിക്കാന്‍ വന്ന ബിജെപി നാണംകെടും; ഹരിയാനയില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം, സര്‍വേഫലം
ചണ്ഡീഗഢ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്തോടെ അധികാരത്തിലെത്തുമെന്ന് സി എന്‍ എന്‍ ന്യൂസ് 18 എക്സിറ്റ് പോള്‍. ആകെയുള്ള 90 സീറ്റില്‍ 58 ലും കോണ്‍ഗ്രസ് ജയിക്കും എന്നാണ് എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നത്. സാഹചര്യം അനുകൂലമായാല്‍ 62 വരെ സീറ്റ് നില ഉയര്‍ന്നേക്കാം. 2019 ല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച ബി ജെ പിക്കും ജെ ജെ പിക്കും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നേക്കും എന്നാണ് സര്‍വേയില്‍ പറയുന്നത്.
ബി ജെ പി 24 സീറ്റിലും ജെ ജെ പി രണ്ട് സീറ്റിലും ഒതുങ്ങും. 2019 ല്‍ 40 സീറ്റ് നേടിയ ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 10 സീറ്റ് നേടിയ ജെ ജെ പി കിംഗ്മേക്കറായിരുന്നു. എന്നാല്‍ ശക്തമായ ഭരണവിരുദ്ധ വികാരം ഇരുപാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടിയാകും സമ്മാനിക്കുക. പത്ത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്നാണ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

2014 ല്‍ രാജ്യമാകെ ആഞ്ഞടിച്ച മോദി തരംഗത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതാണ് ഹരിയാനയിലെ ഭരണം. 2019 ല്‍ 31 സീറ്റ് നേടിയെങ്കിലും ജെ ജെ പിയെ കൂട്ടുപിടിച്ച് ബി ജെ പി അധികാരം നിലനിര്‍ത്തുകയായിരുന്നു. ഹരിയാനയില്‍ ഇന്നായിരുന്നു വോട്ടെടുപ്പ്. ഒക്ടോബര്‍ എട്ടിന് ഫലമറിയാം.
വൈകീട്ട് അഞ്ച് മണി വരെ സംസ്ഥാനത്ത് 61 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മേവാട്ടില്‍ 68.28 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ഗുരുഗ്രാമില്‍ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലാണ് ബിജെപിയില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നോക്കുന്നത്.
പൗരപ്രശ്നങ്ങള്‍, കര്‍ഷക പ്രക്ഷോഭം, ഗുസ്തിക്കാരുടെ പ്രതിഷേധം, അഗ്നിപഥ് പദ്ധതി എന്നിവ കാരണം സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധതയാണ് ബി ജെ പി നേരിടുന്നത്. ഇതാണ് എക്സിറ്റ് പോളിലും പ്രതിഫലിച്ചത്. ജാട്ട് സമുദായത്തില്‍ നിന്ന് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ജാട്ടുകളുടെ അകല്‍ച്ചയും ബി ജെ പി നേരിടുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications