Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത് വർഷങ്ങള്‍ക്ക് ശേഷം ഹരിയാനയില്‍ കോണ്‍ഗ്രസ്: സർവ്വേയില്‍ ബിജെപിക്ക് ഞെട്ടിച്ച തിരിച്ചടി

നിർണ്ണായകമായ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരും. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് ഇന്ന് നടന്ന വോട്ടെടുപ്പിന്റെ യഥാർത്ഥ ജനവിധി അറിയാന്‍ എട്ടാം തിയതി വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും വോട്ടർമാരുടേയും രാഷ്ട്രീയ പാർട്ടികളുടേയും ആകാംക്ഷ വർധിപ്പിച്ചുകൊണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളും ഇന്ന് പുറത്ത് വന്ന് കഴിഞ്ഞു. ഹരിയാനയില്‍ പത്ത് വർഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്താന്‍ പോകുന്നുവെന്നാണ് പുറത്ത് വന്ന പല സർവ്വേകളും അഭിപ്രായപ്പെടുന്നത്.

haryana-congress

ദൈനിക് ഭാസ്കർ പുറത്തുവിട്ട എക്സിറ്റ് പോള്‍ റിസല്‍ട്ട് പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റുകളില്‍ 44 മുതല്‍ 54 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് പറയുന്നത്. കേവല ഭൂരിപക്ഷത്തിന് ഹരിയാനയില്‍ 46 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബി ജെ പി വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും സർവ്വേ അവകാശപ്പെടുന്നു.

ബി ജെ പിക്ക് 15 മുതല്‍ 29 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ നിർണ്ണായക ശക്തികളായി മാറിയ ജെ ജെ പിക്കും ഇത്തവണ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ചന്ദ്രശേഖർ ആസാദിന്റെ എ എസ് പിയുവുമായി സഖ്യം ചേർന്ന് മത്സരിച്ച പാർട്ടിക്ക് ഇത്തവണ പൂജ്യം അല്ലെങ്കില്‍ ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സർവ്വേ പറയുന്നു.

ഐ എന്‍ എല്‍ ഡി - ബി എ സ്പി സഖ്യത്തിന് ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിച്ചേക്കാം. അതേസമയം എ എ പി അടക്കമുള്ള മറ്റുള്ളവർക്ക് നാല് മുതല്‍ 9 സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സർവ്വെ വ്യക്തമാക്കുന്നു.

ഹരിയാനയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി സി പി എമ്മും ഇത്തവണ ഒരു സീറ്റില്‍ മത്സരിച്ചിട്ടുണ്ട്. 90 സീറ്റില്‍ കോണ്‍ഗ്രസ് 89, സി പി എം ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. ബി ജെ പി 89 സീറ്റില്‍ തനിച്ചാണ് മത്സരിച്ചത്. ജെ ജെ പി - എ എസ് പി സഖ്യത്തില്‍ ജെ ജെ പി 66 സീറ്റിലും എ എസ് പി 12 സീറ്റിലും മത്സരിച്ചു. കഴിഞ്ഞ തവണ 40 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി പത്ത് സീറ്റ് നേടിയ ജെ ജെ പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+