ഹിമാചല്‍, കര്‍ണാടക, തെലങ്കാന.. ഇനി ഹരിയാനയും? കോണ്‍ഗ്രസ് റിട്ടേണ്‍സ്.. 50 ല്‍ കുറയാത്ത സീറ്റുറപ്പ്
ചണ്ഡീഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം പ്രവചിച്ച് ഇന്ന് പുറത്തുവന്ന എല്ലാ സര്‍വേകളും. വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിലേക്ക് തിരിച്ചെത്തും എന്നാണ് എല്ലാ സര്‍വേകളുടേയും പ്രവചനം. 50 ല്‍ കൂടുതല്‍ സീറ്റ് എല്ലാ സര്‍വേകളിലും കോണ്‍ഗ്രസിന് പ്രവചിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം ഗംഭീര തിരിച്ചുവരവാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്താന്‍ പോകുന്നത് എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കുന്ന സൂചന.
ആകെയുള്ള 90 അംഗ നിയമസഭയില്‍ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇന്ത്യാ ടുഡേ - സി വോട്ടര്‍ സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 50 മുതല്‍ 58 വരെ സീറ്റുകള്‍ ലഭിക്കും. ബിജെപി 20-28 സീറ്റില്‍ ഒതുങ്ങും. റിപ്പബ്ലിക് ടിവി- പി മാര്‍ക്യൂ സര്‍വേ കോണ്‍ഗ്രസിന് 51-61 സീറ്റുകളും ബിജെപിക്ക് 27-35 സീറ്റുകളുമാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ഭാരത് - മാട്രിസ് സര്‍വേഫലം അനുസരിച്ച് ബിജെപി 18-24 സീറ്റില്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് 55-62 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.

ദൈനിക് ഭാസ്കറിന്റെ സര്‍വേഫലം അനുസരിച്ച് 44-54 സീറ്റ് കോണ്‍ഗ്രസിനും 15-29 സീറ്റ് ബിജെപിക്കും ലഭിക്കും. കോണ്‍ഗ്രസിന് 49-61 സീറ്റ് ലഭിക്കുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. ബിജെപി 20-32 സീറ്റില്‍ ഒതുങ്ങും. ധ്രുവ് റിസര്‍ച്ചിന്റെ സര്‍വേ പ്രതാരം കോണ്‍ഗ്രസ് 50 മുതല്‍ 64 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് പ്രവചിച്ച എക്സിറ്റ് പോളും ഇത് തന്നെ.
ബിജെപിക്ക് 22-32 സീറ്റിലെ വിജയിക്കാനാകൂ. ജിസ്റ്റ്-ടിഎഫ് റിസര്‍ച്ചിന്റെ അഭിപ്രായത്തില്‍ 45-53 സീറ്റ് നേടിയായിരിക്കും കോണ്‍ഗ്ര് അധികാരം പിടിക്കുക. ബിജെപിക്ക് 29-37 സീറ്റ് ലഭിക്കും. റെഡ്മൈക്ക്-മൈ ആക്സിസ് സര്‍വേ പ്രകാരം 50-55 സീറ്റ് കോണ്‍ഗ്രസിനും 20-25 സീറ്റ് ബിജെപിക്കും ലഭിക്കും. എല്ലാ സര്‍വേകളിലേയും കണക്കുകള്‍ പ്രകാരം ശരാശരി 49 മുതല്‍ 59 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് ശരാശരി 21-30 സീറ്റേ ലഭിക്കൂ.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത് എന്നത് വെളിവാക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. കര്‍ഷകരും ദളിതരും ജാട്ട് സമുദായവും കോണ്‍ഗ്രസിനൊപ്പമായിരിക്കും എന്നാണ് സര്‍വേഫലങ്ങള്‍ കാണിക്കുന്നത്. 2019 ല്‍ തന്നെ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ സൂചന കാണിച്ചിരുന്നതാണ്. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളില്‍ പാര്‍ട്ടി പതറിപോയി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കര്‍ഷക സമരവുമെല്ലാം ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്തില്‍ അഞ്ച് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ തന്നെ ട്രെന്‍ഡ് ഏറെക്കുറെ വ്യക്തമായിരുന്നു. കോണ്‍ഗ്രസിന്റെ മിന്നുന്ന പ്രകടനം പ്രതിപക്ഷ നിരയ്ക്കും കരുത്ത് പകരുന്നതാണ്.
എക്സിറ്റ് പോള്‍ ഫലത്തിന് അനുസരിച്ചാണ് ഒക്ടോബര്‍ എട്ടിലേയും ഫലം വരുന്നതെങ്കില്‍ കോണ്‍ഗ്രസിന് രാജ്യത്ത് അധികാരം ലഭിക്കുന്ന നാലാമത്തെ സംസ്ഥാനമാകും ഹരിയാന. നിലവില്‍ കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുള്ളത്. തമിഴ്നാട്ടിലേയും ജാര്‍ഖണ്ഡിലേയും സഖ്യ സര്‍ക്കാരിലും കോണ്‍ഗ്രസ് ഭാഗമാണ്.
-
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications