കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ നാല് സാധ്യതകള്‍; രണ്ടെണ്ണം കോണ്‍ഗ്രസിന്, രണ്ടെണ്ണം ബിജെപിക്കും

Google Oneindia Malayalam News

ചാണ്ഡീഗഡ്: ഹരിയാണയില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരുണ്ടാക്കാന്‍ നീക്കം തുടങ്ങി. മൂന്നാംസ്ഥാനത്ത് എത്തിയ ദുഷ്യത്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) യുമായി സഖ്യമുണ്ടാക്കാന്‍ ഇരുകക്ഷികളും നീക്കമാരംഭിച്ചു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയെ സോണിയാ ഗാന്ധിയും ദില്ലിയിലേക്ക് വിളിപ്പിച്ചു. ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നതാണ് ചോദ്യം. നാല് സാധ്യതകളാണ് കല്‍പ്പിക്കപ്പെടുന്നത്. ഇതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിന് അനുകൂലമാണ്. രണ്ടെണ്ണം ബിജെപിക്കും. വിശദീകരിക്കാം....

ബിജെപിയുടെ ആദ്യ സാധ്യത

ബിജെപിയുടെ ആദ്യ സാധ്യത

ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് ബിജെപിക്കാണ്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളുമായി (ഐഎന്‍എല്‍ഡി) ബിജെപി സഖ്യമുണ്ടാക്കിയേക്കാം. അവര്‍ക്ക് രണ്ട സീറ്റുകളാണുള്ളത്. കൂടാതെ സ്വതന്ത്രരുടെ പിന്തുണ തേടാനും സാധ്യതയുണ്ട്.

ബിജെപിയുടെ രണ്ടാം സാധ്യത

ബിജെപിയുടെ രണ്ടാം സാധ്യത

ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കാന്‍ സാധ്യത. രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്. മൂന്നാം സ്ഥാനാത്ത് ദുഷ്യത്ത് ചൗട്ടാലയുടെ ജെജെപിയാണ്. ഈ സാഹചര്യത്തില്‍ ജെജെപിയെ കൂടെ നിര്‍ത്തി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചേക്കാം.

 ചര്‍ച്ച ആരംഭിച്ചു

ചര്‍ച്ച ആരംഭിച്ചു

ബിജെപി ജെജെപിയെ കൂടെ നിര്‍ത്താന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ സഖ്യകക്ഷിയായ അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിനെ ഉപയോഗിച്ച് സഖ്യസാധ്യത ആരായുകയാണ് പാര്‍ട്ടി. കൂടാതെ മറ്റു തലത്തിലുള്ള ചര്‍ച്ചയും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി

കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി

അതേസമയം, കോണ്‍ഗ്രസ് ജെജെപിയുടെ പിന്തുണ നേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റിയ തന്ത്രം ഇതായിരുന്നു. രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍ സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കുകയായിരുന്നു കര്‍ണാടകയില്‍. കൂടാതെ സ്വതന്ത്രരുടെ പിന്തുണയും തേടും.

കോണ്‍ഗ്രസിന്റെ രണ്ടാംവഴി

കോണ്‍ഗ്രസിന്റെ രണ്ടാംവഴി

അതേസമയം, തങ്ങള്‍ക്ക് മുഖ്യമന്ത്രി പദം വേണമെന്ന് ജെജെപി നേതാക്കള്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഓകെ പറയാനാണ് കോണ്‍ഗ്രസ് തീരുമാനം. കര്‍ണാടകയില്‍ ജെഡിഎസിന് മുഖ്യമന്ത്രി പദം കൈമാറിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. സമാനമായ രീതിയില്‍ ദുഷ്യത്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് ഭരണത്തിലെത്തും.

പുത്തൻ തന്ത്രവുമായി അമിത് ഷാ; ഹരിയാനയില്‍ അറ്റകൈ നീക്കം, ഖട്ടര്‍ ദില്ലിക്ക്, ബാദല്‍ ഇടപെട്ടുപുത്തൻ തന്ത്രവുമായി അമിത് ഷാ; ഹരിയാനയില്‍ അറ്റകൈ നീക്കം, ഖട്ടര്‍ ദില്ലിക്ക്, ബാദല്‍ ഇടപെട്ടു

English summary
Haryana facing hung assembly, four possible scenarios
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X