കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കളുടെ പൗരത്വ രേഖയില്ല; വെട്ടിലായി ബിജെപി, എന്‍ആര്‍സിയില്‍ ആദ്യ കുരുക്ക്, സര്‍ക്കാര്‍ മറുപടി

  • By Desk
Google Oneindia Malayalam News

ഗുഡ്ഗാവ്: രാജ്യം മൊത്തം എന്‍ആര്‍സി നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പല രാഷ്ട്രീയ വേദികളിലും പ്രസംഗിച്ചത്. ഇക്കാര്യത്തിലുള്ള ആശങ്ക പരക്കുകയും പ്രതിഷേധം ശക്തിപ്പെടുകയും ചെയ്തതോടെ ഇപ്പോള്‍ എന്‍ആര്‍സി രാജ്യവ്യാപകമാക്കാന്‍ ആലോചിക്കുന്നില്ലെന്നായി സര്‍ക്കാര്‍ പ്രതികരണം. രാജ്യത്തെ ജനങ്ങളുടെ പൗരത്വ രേഖ ചോദിക്കുകയാണ് എന്‍ആര്‍സിയിലൂടെ.

എന്നാല്‍ ഈ ചോദ്യം രാജ്യവ്യാപകമാക്കിയാല്‍ ആദ്യം കുടുങ്ങുന്നവരില്‍ ബിജെപി നേതാക്കളുമുണ്ടാകുമെന്നാണ് സൂചന. വിവരവാകശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാകുന്നത് പ്രമുഖരായ ബിജെപി നേതാക്കള്‍ക്കൊന്നും പൗരത്വ രേഖ കൈവശം ഇല്ല എന്നാണ്. കഴിഞ്ഞദിവസം മോദിയുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രധാന നേതാക്കളുടെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രമുഖരായ ബിജെപി നേതാക്കള്‍ക്ക്...

പ്രമുഖരായ ബിജെപി നേതാക്കള്‍ക്ക്...

ഹരിയാനയില്‍ പ്രമുഖരായ ബിജെപി നേതാക്കളുടെ പൗരത്വ രേഖ സര്‍ക്കാരിന്റെ കൈവശമില്ലെന്നാണ് വിവരം. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഹരിയാനയിലെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വ രേഖ സര്‍ക്കാരിന്റെ കൈവശമില്ല.

രേഖ ചോദിച്ചത് ഇദ്ദേഹം

രേഖ ചോദിച്ചത് ഇദ്ദേഹം

പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പിപി കപൂര്‍ കഴിഞ്ഞ ജനുവരി 20നാണ് ആര്‍ടിഐ അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യേദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

സര്‍ക്കാരിന്റെ കൈവശം മുഖ്യമന്ത്രി, ഗവര്‍ണര്‍, മന്ത്രിമാര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖയില്ലെന്നണ് ഹരിയാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പൂനം രാതി നല്‍കിയ മറുപടി. ഒരു പക്ഷേ ഇവരുടെ പൗരത്വ രേഖ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുണ്ടായേക്കാമെന്നും മറുപടിയില്‍ പറയുന്നു.

എന്‍ആര്‍സി നടപ്പാക്കുമെന്ന് ഖട്ടര്‍

എന്‍ആര്‍സി നടപ്പാക്കുമെന്ന് ഖട്ടര്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹരിയാനയില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് ഖട്ടര്‍ വാഗ്ദാനം ചെയ്തിരുന്നു. രേഖയില്ലാത്തവരെ നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ പോലെ പൗരന്‍മാരെയും അല്ലാത്തവരെയും കണ്ടെത്തുമെന്നും ഖട്ടര്‍ പറഞ്ഞിരുന്നു.

പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

ഹരിയാനയില്‍ എന്‍ആര്‍സി നടപ്പാക്കുന്ന കാര്യം മുഖ്യമന്ത്രി ഖട്ടര്‍ മുന്‍ നാവിക സേനാ മേധാവി സുനില്‍ ലംബ, മുന്‍ ഹൈക്കോടതി ജഡ്ജി എച്ച്എസ് ഭല്ല എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പൗരത്വ രേഖയില്ലാത്തവരെയും സാമൂഹിക വിരുദ്ധരെയും കണ്ടെത്തുന്നതിന് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്നും എച്ച്എസ് ഭല്ല ശുപാര്‍ശ ചെയ്തിരുന്നു.

മോദിയുടെ രേഖ ചോദിച്ചു...

മോദിയുടെ രേഖ ചോദിച്ചു...

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ചോദിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്നാണ് സുബന്‍കര്‍ സര്‍ക്കാര്‍ എന്ന വ്യക്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അപേക്ഷ നല്‍കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി

ജന്മനാല്‍ ഇന്ത്യന്‍ പൗരനായതു കൊണ്ട്, പ്രധാനമന്ത്രിക്ക് പൗരത്വരേഖയുണ്ടോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് മറുപടി നല്‍കിയത്. 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാല്‍ തന്നെ ഇന്ത്യന്‍ പൗരനാണെന്നും മറുപടിയില്‍ വിശദീകരിച്ചിരുന്നു.

മലയാളിയുടെ ചോദ്യം

മലയാളിയുടെ ചോദ്യം

മോദിയുടെ പൗരത്വ രേഖ ചോദിച്ച് ചാലക്കുടി വിആര്‍ പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചാലക്കുടി മുന്‍സിപ്പാലിറ്റിയിലാണ് അപേക്ഷ നല്‍കിയത്. ഈ അപേക്ഷ ദില്ലിയിലെ കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍ അയച്ചു.

 ചോദ്യം ഇങ്ങനെ

ചോദ്യം ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമ പ്രകാരം അനുവദിച്ച് നല്‍കണമെന്നാണ് ജോഷിയുടെ അപേക്ഷ. മോദിയുടെ രേഖ ലഭിച്ചാല്‍ അതുപ്രകാരം ജനങ്ങള്‍ക്കും രേഖ സൂക്ഷിച്ചാല്‍ മതിയല്ലോ എന്നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ ജോഷിയുടെ പ്രതികരണം.

ശ്രമം തുടരുമെന്ന് ജോഷി

ശ്രമം തുടരുമെന്ന് ജോഷി

രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുമായി സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ആദ്യം കളിയാക്കിയെന്ന് ജോഷി പറയുന്നു. എന്തുവന്നാലും പ്രധാനമന്ത്രിയുടെ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി കിട്ടുംവരെ ശ്രമം തുടരുമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

അസമിലെ 19 ലക്ഷം

അസമിലെ 19 ലക്ഷം

നിലവില്‍ രാജ്യത്ത് അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പാക്കിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന് ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. അസമില്‍ ഏറ്റവും ഒടുവില്‍ തയ്യാറാക്കിയ എന്‍ആര്‍സിയില്‍ 19 ലക്ഷം പേര്‍ പുറത്താണ്. ഇവരുടെ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ഇന്ത്യയുടെ ഫ്രീഡം റാങ്ക് കുത്തനെ ഇടിഞ്ഞു; നാണക്കേട്, കാരണം മോദി സര്‍ക്കാരിന്റെ മൂന്ന് ഇടപെടല്‍ഇന്ത്യയുടെ ഫ്രീഡം റാങ്ക് കുത്തനെ ഇടിഞ്ഞു; നാണക്കേട്, കാരണം മോദി സര്‍ക്കാരിന്റെ മൂന്ന് ഇടപെടല്‍

English summary
Haryana Government Has No Papers On CM, Ministers Citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X