കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ ബിരുദം നേടിയാല്‍ പാസ്‌പോര്‍ട്ട്; പുതിയ ചുവടുവെപ്പുമായി ഹരിയാന

Google Oneindia Malayalam News

ചണ്ഡീഗഢ്: ഹരിയാനയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളെജില്‍ വെച്ച്തന്നെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ക്കൂള്‍, കോളെജ്, എഎടി തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലേണിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും ഹെല്‍മെറ്റുകള്‍ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ബര്‍ സിര്‍ ഹെല്‍മെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 5 പേര്‍ക്ക് പ്രതീകാത്മകമായി ഹെല്‍മെറ്റ് വിതരണവും മുഖ്യമന്ത്രി നടത്തി.

passport

സംസ്ഥാനത്തെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്നതിനോടാപ്പം വാഹനം ഓടിക്കുന്നതിനായി ലൈസനന്‍സ് അതത് സ്‌ക്കൂളില്‍ നിന്നും ലഭിയമാക്കണമെന്നും ഖട്ടര്‍ ആവശ്യപ്പെട്ടു. ബേട്ടി ബചാവോ ബേട്ടി പഠാവോ, സേവ് വാട്ടര്‍ ഫോര്‍ ദ ഫ്യൂച്ചര്‍, സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള പരിപാടികള്‍ സംസ്ഥാനത്ത് തുടരുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു.

റോഡുകളില്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിനെക്കുറിച്ചുള്ള സന്ദേശമാണ് ഹര്‍ സിര്‍ ഹെല്‍മെറ്റ് എന്ന പദ്ധതി മുന്നോട്ട് വെ്ക്കുന്നതെന്നും ഖട്ടര്‍ പറഞ്ഞു. 100 ലധികം പേര്‍ക്ക് ഈ പരിപാടിയിലൂടെ ഹെല്‍മെറ്റ് വിതരണം നടത്തി. അന്താരാഷ്ട്ര ബെല്‍മെറ്റ് നിര്‍മ്മാണ കമ്പനിയായ സ്റ്റഡുമായി സഹകരിച്ച് പാര്‍ലമെന്റ്ംഗ് സജ്ഞയ് ഭാട്ടിയയാണ് ഹെല്‍മെറ്റ് വിതരണം പരിപാടി സംഘടിപ്പിച്ചത്.

രാജ്യത്ത് മറ്റൊരു മന്‍മോഹന്‍സിംഗിന് ആവശ്യമുണ്ട്; ഇന്ത്യയുടെ ശത്രു പാക്കിസ്ഥാനല്ലെന്നും ശരദ് പവാര്‍രാജ്യത്ത് മറ്റൊരു മന്‍മോഹന്‍സിംഗിന് ആവശ്യമുണ്ട്; ഇന്ത്യയുടെ ശത്രു പാക്കിസ്ഥാനല്ലെന്നും ശരദ് പവാര്‍

ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ബച്ചന്‍ കുടംബത്തില്‍ 4 പേര്‍ രോഗികള്‍ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ബച്ചന്‍ കുടംബത്തില്‍ 4 പേര്‍ രോഗികള്‍

English summary
Haryana Government Will Give Passport To Girls who Graduates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X