ഓഫീസിലേക്ക് ലീവാക്കാതെ വിട്ടോ; കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി മദ്യം വിളമ്പാം
ചണ്ഡീഗഢ്: ഇനി മുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ റസ്റ്റോറന്റുകളിലും ക്യാന്റീനുകളിലും മദ്യം വിളമ്പാം. ഹരിയാനയില്‍ മാറ്റം വരുത്തിയ മദ്യനയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പുതിയ മദ്യനയം അനുസരിച്ച് ഹരിയാനയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഉടന്‍ തന്നെ ബിയറും വൈനും ഉള്‍പ്പടെയുള്ള കുറഞ്ഞ ആല്‍ക്കഹോള്‍ അടങ്ങിയ ലഹരി പാനീയങ്ങള്‍ നല്‍കുന്ന റെസ്റ്റോറന്റുകളും ക്യാന്റീനുകളും തുറക്കാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ ചില നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമാണ് മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 5000 ജീവനക്കാരുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ മദ്യം വിളമ്പാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞത് 2000 ചതുരശ്ര അടി സ്ഥലമുള്ള ക്യാന്റീന്‍ സൗകര്യവും ഈ സ്ഥാപനത്തിന് വേണം. ഈ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ലഹരി പാനീയങ്ങള്‍ മാത്രം വില്‍ക്കാനുള്ള അനുവാദം ലഭിക്കുകയുള്ളൂ.

ഹരിയാന സര്‍ക്കാര്‍ മാറ്റം വരുത്തിയ മദ്യ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മദ്യം അടക്കമുള്ളവ വില്‍ക്കുന്നതിന് മൂന്ന് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. ഇതിന് പുറമെ ഓരോ വര്‍ഷവും പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ ലൈസന്‍സ് ഫീസും നല്‍കേണ്ടതുണ്ട്. എന്നാല്‍ പുതിയ മദ്യനയത്തില്‍ സ്വീകാര്യത ലഭിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
എല്ലാ നിബന്ധനകളും പാലിച്ച് ലൈസന്‍സിനായി അപേക്ഷിക്കാന്‍ വേണ്ടത്ര കമ്പനികള്‍ മുന്നോട്ടുവന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 5,000 ജീവനക്കാര്‍, ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഫീസ്, 2,000 ചതുരശ്ര അടി സ്ഥലമുള്ള കാന്റീന്‍ ഈ നിബന്ധനകളാണ് വില്ലനായത്. പല കമ്പനികള്‍ക്കും ഇത്തരം സൗകര്യം ഇല്ലാത്തതിനാല്‍ ലൈസന്‍സ് ലഭിക്കാനുള്ള സാധ്യതയില്ല.
കൂടാതെ, ഐടി പാര്‍ക്കുകളിലും ഓഫീസുകളുള്ള ബിസിനസ്സുകള്‍ക്ക് ഈ നിയമം ബാധകമല്ല. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ സ്ഥലങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. അവയുടെ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള മദ്യം നല്‍കാന്‍ അനുവാദമില്ല. ആഘോഷങ്ങള്‍ക്ക് സാധാരണ നല്‍കുന്ന ഒരു ദിവസത്തെ മദ്യ ലൈസന്‍സ് പോലും ഈ ഓഫീസുകള്‍ സ്വീകരിക്കുന്നില്ല.












Click it and Unblock the Notifications