കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോത്തക്ക് സഹോദരിമാരുടെത് നാടകമോ; പുരസ്‌കാരം തടഞ്ഞു

  • By Gokul
Google Oneindia Malayalam News

റോത്തക്: ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാക്കളെ ബെല്‍റ്റുകൊണ്ട് നേരിട്ട് ഒറ്റദിവസം കൊണ്ട് നായികമാരായിമാറിയ റോത്തക് സഹോദരിമാരുടെത് നാടകമെന്ന് സംശയം. യുവതികള്‍ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്തിരുന്നവരുടെയും, യുവതികളുടെ നാട്ടുകാരില്‍ ചിലരുടെയും മൊഴിയാണ് ഇവരുടെത് മുന്‍കൂട്ടി തീരുമാനിച്ച നാടകമായിരുന്നെന്ന സംശയമുണര്‍ത്തുന്നത്.

സോണിയ മിത്തല്‍ (24), ബിമല ദാഹിയ (51), വിക്രം സിങ് (45) എന്നീ യാത്രക്കാരാണ് പെണ്‍കുട്ടികള്‍ യുവാക്കളെ ബസ്സില്‍ ആക്രമിച്ചത് നാടകമാണെന്ന് പറയുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ മൊഴി ഉണ്ടായതോടെ ഇവര്‍ക്ക് ഹരിയാണ സര്‍ക്കാര്‍ പ്രഖ്യാപിച്ച 31,000 രൂപയുടെ പാരിതോഷികവും റിപ്പബ്ലിക് ദിനത്തിലെ ആദരവും തത്കാലം തടഞ്ഞിരിക്കുകയാണ്.

rohtak-girl-harassment

സംഭവത്തിന് തൊട്ടുമുന്‍പ് മറ്റൊരു സ്ത്രീയോട് യുവാക്കളെ അക്രമിക്കാന്‍ പോവുകയാണെന്ന് സൂചന നല്‍കിയിരുന്നതായും ദൃശ്യം മൊബൈലില്‍ പകര്‍ത്തണമെന്ന് സഹോദരിമാര്‍ ആവശ്യപ്പെട്ടിരുന്നതായുമാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, യുവാക്കളെ അക്രമിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റ് കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പുറത്തെടുത്തതെന്നും പറയുന്നു.

അതേസമയം, ആരോപണം ആരതി, പൂജ എന്നീ സഹോദരിമാര്‍ നിഷേധിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞശേഷം തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എന്തുകൊണ്ട് അതേദിവസം അവര്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞില്ലെന്നും സഹോദരിമാര്‍ ചോദിക്കുന്നു. കൂടാതെ ബെല്‍റ്റ് അരയില്‍ നിന്നും ഊരിയെടുക്കാന്‍ ഇരുപത് സെക്കന്‍ഡ് സമയം മാത്രമേ വേണ്ടൂവെന്നും പൂജ വിശദീകരിച്ചു. പെണ്‍കുട്ടികള്‍ പാര്‍ക്കില്‍വെച്ച് മറ്റൊരു യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോയും പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

English summary
New Video; Haryana govt puts award for Rohtak sisters on hold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X