Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂട്ടബലാത്സംഗം ഈ സംസ്ഥാനത്ത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂട്ടബലാത്സംഗം ഈ സംസ്ഥാനത്ത്

ചണ്ഡീഗഡ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂട്ടബലാത്സംഗം നടക്കുന്നത് ബിജെപി ഭരിക്കുന്ന ഹരിയാണയില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റെക്കോര്‍ഡ് പ്രകാരം 2016ലും ഹരിയാണ കൂട്ടബലാത്സംഗത്തില്‍ ഒന്നാംസ്ഥാനത്തുള്ളതായി വ്യക്തമാക്കുന്നു. ഒരുലക്ഷം സ്ത്രീകളില്‍ 1.5 എന്ന നിലയിലാണ് ഹരിയാണയിലെ കൂട്ടബലാത്സംഗം.

അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ 22 മുതല്‍ കുവൈത്തില്‍; വേദിമാറ്റല്‍ പ്രഖ്യാപനം ഇന്ന്
2016ല്‍ സംസ്ഥാനത്ത് 191 കൂട്ടബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം 2015ല്‍ 204 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റെക്കോര്‍ഡ് പ്രകാരം കൂട്ടബലാത്സംഗക്കേസുകളില്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും രാജ്യ തലസ്ഥാനമായ ദില്ലി മൂന്നാം സ്ഥാനത്തുമാണ്.

rape

2014ലും 2015ലും ഹരിയാണയ്ക്കുതന്നെയാണ് കൂട്ടബലാത്സംഗക്കേസുകളിലെ ഒന്നാംസ്ഥാനമെന്ന നാണക്കേട്. ഇത്തരം കേസുകള്‍ വര്‍ധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല. കൂട്ടബലാത്സംഗക്കേസുകളിലെ പ്രതികള്‍തന്നെ വീണ്ടും അതേ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിനും സംസ്ഥാനം സാക്ഷിയായി. ബലാത്സംഗക്കേസുകളില്‍പെടുന്നവര്‍ രക്ഷപ്പെടുന്നതും പതിവാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നത് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ക്രിമിനലുകള്‍ക്ക് പ്രചോദനമാകുന്നു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+