കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ തൊഴില്‍ മേഖലയില്‍ 75% സംവരണമേര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍

Google Oneindia Malayalam News

ചണ്ഡിഗര്‍:സ‌ംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ 75% സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ മാത്രമാക്കി സംവരണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. സ്വകാര്യ മേഖലയിലെ തൊഴിലില്‍ ഹരിയാനയിലെ ജനങ്ങള്‍ക്ക്‌ സംവരണമേര്‍പ്പെടുത്തിയ ബില്‍ നിയമസഭ പാസാക്കി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെജെപി നല്‍കിയ വാഗ്‌ദാനങ്ങളില്‍ ഒന്നായിരുന്നു സ്വകാര്യ മേഖലയിലെ ജോലികളില്‍ സ്വദേശികള്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തുമെന്നത്‌.
'ഹരിയാന സ്റ്റേറ്റ്‌ എംപ്ലോ്‌മന്റ്‌ ഓഫ്‌ ലോക്കല്‍ കാന്‍ഡിഡേറ്റ്‌ ബില്ല്‌2020' എന്ന പേരിലാണ്‌ ബില്ല്‌ നിയമസഭയില്‍ പാസാക്കിയത്‌. സ്വ‌കാര്യകമ്പനികള്‍, ട്രസ്റ്റുകള്‍, തുടങ്ങിയ സംസ്ഥാനത്തെ എല്ലാ കമ്പനികള്‍ക്ക്‌ ബില്ല്‌ ബാധകമാണ്‌.
എന്നാല്‍ ബില്ല്‌ ദോഷകരമായി ബാധിക്കുമെന്ന്‌ മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. ഇത്‌ ഹരിയാനയില്‍ നിക്ഷേപ സാധ്യത നഷ്ടപ്പെടുത്തുന്നതിന്‌ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ രീതിയില്‍ മുന്നോട്ട്‌ പോകാനാണ്‌ ഞാന്‌ ആഗ്രഹിക്കുന്നത്‌. ഈ ബില്ല്‌ സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിനെ എതിര്‍ത്ത്‌ ജെജെപി എംഎല്‍എ നര്‍നണ്ട്‌ രാംകുമാര്‍ ഗൗതമും രംഗത്തെത്തി. ഇത്‌ 100 ശതമാനവും തെറ്റാണെന്നായിരുന്നു എംഎല്‍എ പറഞ്ഞത്‌.
പ്രതിപക്ഷം ബില്ലിലെ ചില ക്‌ളോസുകള്‍ക്ക്‌ മാറ്റം വരുത്തണമെന്ന്‌ ആവശ്യപ്പെട്ടങ്കിലും നിയമസഭയില്‍ 90 അംഗങ്ങളുള്ള ബിജെപി-ജെജെപി സര്‍ക്കാര്‍ ബില്‍ പാസാക്കുകയായിരുന്നു.

haryana
ബില്ലനുസരിച്ച്‌ സ്വദേശികള്‍ക്കു വേണ്ടി നിര്‍മിച്ചിരിക്കുന്ന പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നവര്‍‌ക്കു മാത്രമേ ഈ സംവരണത്തിന്‌ അര്‍ഹത ലഭിക്കുകയുള്ളു. ബില്ലനുസരിച്ച്‌ 50000 രൂപയില്‍ താഴെ വരുമാനം നല്‍കുന്ന എല്ലാ സ്വകാര്യ തൊഴില്‍ മേഖലയിലും 75% ഹരിയാന സ്വദേശികള്‍ക്ക്‌ മാത്രം ജോലി നല്‍കണമെന്ന്‌ ബില്ല്‌ നിഷ്‌കര്‍ഷിക്കുന്നു.തൊഴിലാളികളെ അതത്‌ ജില്ലകളില്‍ നിന്നോ സംസ്ഥാനമെന്ന തലത്തിലോ പരിഗണിക്കാം.എന്നാല്‍ എല്ലാ സ്വകാര്യ കമ്പനികളിലും 10 ശതമാനം കമ്പനി നിലനില്‍‌ക്കുന്ന ജില്ലയിലെ സ്വദേശികള്‍ക്ക്‌ നല്‍കണമെന്നും ബില്ലില്‍ പറയുന്നു.
സര്‍ക്കാര്‍ ബില്ലിനെതിരേ കമ്പനികള്‍ വലിയ പ്രതിഷേധമാണ്‌ ഉയര്‍ത്തുന്നത്‌. ബില്ല്‌ സ്വകാര്യ മേഖലയെ തകര്‍ത്തുകളയുമെന്ന്‌ പ്രമുഖ സ്വകാര്യ കമ്പനി ഉടമകള്‍ അഭിപ്രയപ്പെടുന്നു
English summary
Haryana house clears bill to reserve 75% private sector jobs for locals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X