സ്വകാര്യ തൊഴില്‍ മേഖലയില്‍ 75% സംവരണമേര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍
ചണ്ഡിഗര്‍:സംസ്ഥാനത്തെ
സ്വകാര്യ
മേഖലയിലെ
തൊഴിലുകളില്‍
75%
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
മാത്രമാക്കി
സംവരണം
ഏര്‍പ്പെടുത്തി
മഹാരാഷ്ട്ര
സര്‍ക്കാര്‍.
സ്വകാര്യ
മേഖലയിലെ
തൊഴിലില്‍
ഹരിയാനയിലെ
ജനങ്ങള്‍ക്ക്
സംവരണമേര്‍പ്പെടുത്തിയ
ബില്‍
നിയമസഭ
പാസാക്കി.
2019ലെ
നിയമസഭാ
തിരഞ്ഞെടുപ്പില്‍
ജെജെപി
നല്കിയ
വാഗ്ദാനങ്ങളില്‍
ഒന്നായിരുന്നു
സ്വകാര്യ
മേഖലയിലെ
ജോലികളില്‍
സ്വദേശികള്‍ക്ക്
സംവരണം
ഏര്‍പ്പെടുത്തുമെന്നത്.
'ഹരിയാന
സ്റ്റേറ്റ്
എംപ്ലോ്മന്റ്
ഓഫ്
ലോക്കല്‍
കാന്‍ഡിഡേറ്റ്
ബില്ല്2020'
എന്ന
പേരിലാണ്
ബില്ല്
നിയമസഭയില്‍
പാസാക്കിയത്.
സ്വകാര്യകമ്പനികള്‍,
ട്രസ്റ്റുകള്‍,
തുടങ്ങിയ
സംസ്ഥാനത്തെ
എല്ലാ
കമ്പനികള്‍ക്ക്
ബില്ല്
ബാധകമാണ്.
എന്നാല്‍
ബില്ല്
ദോഷകരമായി
ബാധിക്കുമെന്ന്
മാരുതി
സുസുക്കി
ഇന്ത്യ
ചെയര്മാന്
ആര്
സി
ഭാര്‍ഗവ
പറഞ്ഞു.
ഇത്
ഹരിയാനയില്‍
നിക്ഷേപ
സാധ്യത
നഷ്ടപ്പെടുത്തുന്നതിന്
കാരണമാകുമെന്നും
അദ്ദേഹം
അഭിപ്രായപ്പെട്ടു.
പഴയ
രീതിയില്‍
മുന്നോട്ട്
പോകാനാണ്
ഞാന്‍
ആഗ്രഹിക്കുന്നത്.
ഈ
ബില്ല്
സ്വകാര്യ
കമ്പനികള്‍
തമ്മിലുള്ള
മത്സരത്തെ
ബാധിക്കുമെന്നും
അദ്ദേഹം
അഭിപ്രായപ്പെട്ടു.
ബില്ലിനെ
എതിര്‍ത്ത്
ജെജെപി
എംഎല്‍എ
നര്നണ്ട്
രാംകുമാര്‍
ഗൗതമും
രംഗത്തെത്തി.
ഇത്
100
ശതമാനവും
തെറ്റാണെന്നായിരുന്നു
എംഎല്‍എ
പറഞ്ഞത്.
പ്രതിപക്ഷം
ബില്ലിലെ
ചില
ക്ളോസുകള്ക്ക്
മാറ്റം
വരുത്തണമെന്ന്
ആവശ്യപ്പെട്ടങ്കിലും
നിയമസഭയില്‍
90
അംഗങ്ങളുള്ള
ബിജെപി-ജെജെപി
സര്‍ക്കാര്‍
ബില്‍
പാസാക്കുകയായിരുന്നു.
സര്‍ക്കാര്‍ ബില്ലിനെതിരേ കമ്പനികള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ബില്ല് സ്വകാര്യ മേഖലയെ തകര്‍ത്തുകളയുമെന്ന് പ്രമുഖ സ്വകാര്യ കമ്പനി ഉടമകള്‍ അഭിപ്രയപ്പെടുന്നു