കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ കോണ്‍ഗ്രസ് മാജിക്; ജെഡിയു സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രില്‍ ചേര്‍ന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ജെഡിയുവിന് കനത്ത തിരിച്ചടി | #JDU | #Congress | Oneindia Malayalam

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനം വരെ കാലാവധിയുണ്ടെങ്കിലും അതിന് മുമ്പ് തന്നെ ബിജെപി നിയമസഭ പിരിച്ചു വിട്ടേക്കും.

ബിജെപിയുടെ നീക്കം മുന്നില്‍ കണ്ട് കോണ്‍ഗ്രസും സംസ്ഥാനത്ത് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയാണ്. ബിജെപി സര്‍ക്കാറിനെതിരെ ഉയരുന്ന ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് കോണ്‍ഗ്രസിന് കരുത്തുപകര്‍ന്നുകൊണ്ട് ജെഡിയും സംസ്ഥാന അധ്യക്ഷന്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

കമല്‍ബീര്‍ സിങ്

കമല്‍ബീര്‍ സിങ്

ഹരിയാണയിലെ ജെഡിയു സംസ്ഥാന പ്രസിഡന്‍റ് റാവു കമല്‍ബീര്‍ സിങ്ങാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം പ്രാദേശിക നേതാക്കള്‍ അടക്കമുള്ള മുന്നൂറോളം പ്രവര്‍ത്തകരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

എഐസിസി ആസ്ഥാനത്ത്

എഐസിസി ആസ്ഥാനത്ത്

വ്യാഴാഴ്ച്ച് വൈകീട്ടോടെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പാര്‍ട്ടി ഔദ്യോഗിക വക്താവ് രണ്‍ദീപ് സിങ് സുര്‍ജോവാല എന്നിവര്‍ ചേര്‍ന്നാണ് റാവു കമല്‍ബിര്‍ സിങ്ങിനേയും പ്രവര്‍ത്തകരേയും സ്വീകരിച്ചത്.

കോണ്‍ഗ്രസ് മാത്രം

കോണ്‍ഗ്രസ് മാത്രം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി ഇന്ന് കോണ്‍ഗ്രസ് മാത്രമാണെന്ന് സ്വീകരണച്ചടങ്ങില്‍ റാവു കമല്‍ ബീര്‍ സിങ് അഭിപ്രായപ്പെട്ടു.

ജനങ്ങളെ വഞ്ചിക്കുകാണ്

ജനങ്ങളെ വഞ്ചിക്കുകാണ്

രാഹുല്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ജെഡിയു നേതാവ് നീതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിക്കുകാണ്. അധികാരം മോഹം മാത്രം മനസ്സിലുള്ള വ്യക്തിയാണ് നിതീഷ് കുമാര്‍. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് അദ്ദേഹം അര്‍ഹമായ പരിഗണന നല്‍കുന്നില്ല.

ബിജെപി

ബിജെപി

ബിജെപി പറയുന്നതിനപ്പുറം സ്വതന്ത്രമായ ഒരു നിലപാടെടുക്കാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിന് നഷ്ടപ്പെട്ടും. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ബിജെപിയുമായി ചേര്‍ന്ന് ഇനിയും മുന്നോട്ട് പോവാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളായ അശോക് തന്‍വാര്‍, കിരണ്‍ ചൗധരി, ദീപേന്ദ്ര തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

ജെഡിയുവിന് കനത്ത തിരിച്ചടി

ജെഡിയുവിന് കനത്ത തിരിച്ചടി

സംസ്ഥാന പ്രസിഡന്‍റ് തന്നെ പാര്‍ട്ടി വിട്ടത് ഹരിയാനയില്‍ മാത്രമല്ല ദേശീയ തലത്തിലും ജെഡിയുവിന് കനത്ത തിരിച്ചടിയാണ്. രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് റാവു കമല്‍ബീര്‍ പാര്‍ട്ടി വിട്ടതെന്നും പുതിയ സംസ്ഥാന അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്നും ജെഡിയു നേതൃത്വം വ്യക്തമാക്കി.

ഊര്‍ജ്ജം പകരും

ഊര്‍ജ്ജം പകരും

ലോക്സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നേക്കാവുന്ന സാഹചര്യത്തില്‍ കമല്‍ ബീറിന്‍റെ പാര്‍ട്ടി പ്രവേശനം ഹരിയാനയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരും. ഹരിയാനയില്‍ സഖ്യകക്ഷികളോട് ബിജെപി പുലര്‍ത്തുന്ന സമീപനത്തില്‍ മനം മടുത്താണ് കമല്‍ബീറിന്‍റെ രാജിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ആശങ്ക

ആശങ്ക

ഹരിയാനയില്‍ അടുത്ത ഓക്ടോബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നതില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താമെന്ന് ബിജെപി ആലോചിക്കുന്നത്.

സര്‍ക്കാര്‍വിരുദ്ധ വികാരം

സര്‍ക്കാര്‍വിരുദ്ധ വികാരം

സര്‍ക്കാര്‍വിരുദ്ധ വികാരം ഹരിയാനയില്‍ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പിസിസി അധ്യക്ഷന്‍ അശോക് തന്‍വാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രിയാനയിലെ ഖട്ടര്‍ സര്‍ക്കാരിനെയും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെയും ഒരുമിച്ച് പുറത്താക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഷി മിസ്രിയും

റിഷി മിസ്രിയും

നേരത്തെ ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന ജെഡിയു നേതാവ് റിഷി മിസ്രിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് മിശ്ര പാര്‍ട്ടി വിട്ടത്. അവസാന തിരഞ്ഞെടുപ്പില്‍ ജെഡിയു ബിജെപിക്കെതിരെയായിരുന്നു പ്രചരണം നടത്തിയത്.

ബിജെപിക്ക് എതിരാണ്

ബിജെപിക്ക് എതിരാണ്

തന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ ബിജെപിക്ക് എതിരായാണ് തനിക്ക് വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ജനങ്ങളോട് താന്‍ എന്ത് മറുപടി പറയും. ജനങ്ങളെ എങ്ങനെ സമീപിക്കും? തനിക്ക് മുഖ്യമന്ത്രി നിതീഷുമായി യാതൊരു പ്രശ്നവുമില്ല.

പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല

പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല

എന്നാല്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് താന്‍ രാജിവെയ്ക്കുന്നത് റിഷി പറഞ്ഞു. ജെഡിയു വിട്ട റിഷ മിശ്ര ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു മിശ്ര പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചുകൊണ്ട് ബിപിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ അഭിപ്രായപ്പെട്ടു.

ട്വീറ്റ്

ഹരിയാണ കോണ്‍ഗ്രസ്

English summary
Haryana JD(U) president Rao Kamalveer Singh joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X