കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ; സീറ്റ് നേട്ടം ഇങ്ങനെ

Google Oneindia Malayalam News

Newest First Oldest First
7:57 PM, 21 Oct

വിമർശിച്ച് ഹൂഡ

എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി ഭൂപീന്ദർ സിംഗ് ഹൂഡ
7:14 PM, 21 Oct

എക്സിറ്റ് പോൾ

ന്യൂസ് എക്സ്- പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ ഹരിയാണ; ബിജെപി-77, കോൺഗ്രസ്-11, മറ്റുള്ളവർ 2
7:12 PM, 21 Oct

ബിജെപിക്ക് മുന്നേറ്റം

ടിവി9- ഭാരത്വർഷ് എക്സിറ്റ് പോൾ ഹരിയാണ; ബിജെപി- 47, കോൺഗ്രസ്--23, മറ്റുള്ളവർ- 20
7:06 PM, 21 Oct

വോട്ട് വിഹിതം

മഹാരാഷ്ട്രയിൽ ബിജെപി സഖ്യം 45 ശതമാനം വോട്ട് നേടുമെന്ന് ഇന്ത്യാ ടുഡേ. കോൺഗ്രസ് 35 ശതമാനവും മറ്റുള്ളവർ 20 ശതമാനവും വോട്ട് നേടും
7:04 PM, 21 Oct

എബിപി- സീ വോട്ടർ

എബിപി- സീ വോട്ടർ എക്സിറ്റ് പോൾ പ്രകാരം മഹാരാഷ്ട്രയിൽ ബിജെപി ശിവസേനാ സഖ്യം 2014 സീറ്റുകൾ നേടും. കോൺഗ്രസ്- എൻസിപി സഖ്യം 69 സീറ്റുകൾ നേടും
7:02 PM, 21 Oct

റിപ്പബ്ലിക് ടിവി- ജൻ കി ബാത് എക്സിറ്റ് പോൾ

ഹരിയാനയിൽ ബിജെപി- 52-63, കോൺഗ്രസ്- 15-19, ജെജെപി- 5-9, ഐഎൻഎൽഡി 0-1, മറ്റുള്ളവർ 7-9 വീതം സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക് ടിവി- ജൻ കി ബാത് എക്സിറ്റ് പോൾ പ്രവചനം.
7:00 PM, 21 Oct

കോന്നിയിൽ എൽഡിഎഫ്

കോന്നി എൽഡിഎഫ് നേടുമെന്ന് മനോരമ ന്യൂസ് കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലം
6:58 PM, 21 Oct

ഇന്ത്യാ ടുഡേ- സീ വോട്ടർ

മഹാരാഷ്ട്രയിൽ ബിജെപി ശിവസേനാ സഖ്യം 166 മുതൽ 194 വരെ സീറ്റുകൾ സ്വന്തമാക്കുമെന്ന് ഇന്ത്യാ ടുഡേ- സീ വോട്ടർ എക്സിറ്റ് പോൾ ഫലം. കോൺഗ്രസ് സഖ്യം 72 മുതൽ 90 സീറ്റുകൾ വരെ നേടും. മറ്റുള്ളവർക്ക് 22 മുതൽ 23 വരെ സീറ്റുകൾ ലഭിച്ചേക്കും.
6:49 PM, 21 Oct

ന്യൂസ് 18- ഐപിഎസ്ഒഎസ് സർവേ

ഹരിയാണയിൽ ബിജെപി 75 സീറ്റുകൾ നേടുമെന്ന് ന്യൂസ് 18- ഐപിഎസ്ഒഎസ് സർവേ. കോൺഗ്രസ്- 10, ജെജെപി-2, മറ്റുള്ളവർ- 3 എന്നിങ്ങനെ സീറ്റുകൾ നേടുമെന്നും പ്രവചനം.
6:48 PM, 21 Oct

ന്യൂസ് 18- ഐപിഎസ്ഒഎസ്

മഹാരാഷ്ട്രയിൽ ബിജെപി- ശിവസേനാ സഖ്യത്തിന് വിജയമെന്ന് ന്യൂസ് 18- ഐപിഎസ്ഒഎസ് സർവേ. ബിജെപി 141, ശിവസേന- 102, കോൺഗ്രസ്- 41, എൻസിപി- 22 എന്നിങ്ങനെ സീറ്റുകൾ നേടുമെന്ന് പ്രവചനം
6:41 PM, 21 Oct

ടൈംസ് നൗ

ബിജെപി മഹാരാഷ്ട്രയും ഹരിയാണയും തൂത്തുവാരുമെന്ന് ടൈംസ് നൗ സര്‍വേ. ഹരിയാനയില്‍ ബിജെപിക്ക് 71 സീറ്റ് വരെ ലഭിക്കും. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം 166 മുതല്‍ 194 സീറ്റ് വരെ നേടും
6:40 PM, 21 Oct

ജൻ കി ബാത് സർവേ

ജൻ കി ബാത് സർവേ പ്രകാരം ഹരിയാനയിൽ ബിജെപിക്ക് 52 മുതൽ 53 വരെ സീറ്റുകൾ ലഭിക്കും
6:35 PM, 21 Oct

2014ൽ ഇങ്ങനെ

2014ലെ നിയമസഭാ തിഞ്ഞെടുപ്പിൽ ഹരിയാണയിലെ 90 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ഇത്തവണ സംസ്ഥാനത്ത് 75 സീറ്റുകളിൽ വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം
4:26 PM, 21 Oct

മഹാരാഷ്ട്രയില്‍ മൂന്ന് മണിവരെ 43.65 ശതമാനം വോട്ടിംഗും ഹരിയാനയില്‍ 50.59 ശതമാനവും രേഖപ്പെടുത്തി
4:25 PM, 21 Oct

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സ്ഥാനത്തിരിക്കേണ്ടി വരില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍
4:24 PM, 21 Oct

മഹാരാഷ്ട്ര, ഹരിയാന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകീട്ട് ആറ് മണിക്ക് ശേഷം

മുംബൈ: ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി നേട്ടം കൊയ്യുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേനാ സഖ്യം അനായാസം കേവല ഭൂരിപക്ഷം കടക്കുമെന്നാണ് എസ്കിറ്റ് പോൾ പ്രവചനം.

1

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാര തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. നേരത്തെ വന്ന എക്‌സിറ്റ് പോളുകളില്‍ ബിജെപി ഭൂരിപക്ഷത്തോടെ അധികാരം നേടുമെന്ന് പ്രചവിച്ചിരുന്നു. ദുര്‍ബലമായ പ്രതിപക്ഷമാണ് ഇത്തവണ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രചാരണത്തിനെത്താത്തത് കോണ്‍ഗ്രസിനെ ബാധിച്ചെന്നാണ് സര്‍വേകള്‍ ചൂണ്ടിക്കാണിച്ചത്.

English summary
haryana maharashtra assembly elections 2019 exit polls live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X