കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിവെച്ചു... നേരെ പോയത് ബിജെപിയിലേക്ക്, ഹരിയാനയില്‍ തിരിച്ചടി!!

Google Oneindia Malayalam News

റോത്തക്ക്: കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ രാജിവെച്ച് ബിജെപിയില്‍ ചേരുന്നത് തുടര്‍ കഥയായി കൊണ്ടിരിക്കുകയാണ്. ഹരിയാനയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരാനിരിക്കെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്രാ ചൗഹാന്‍ രാജിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ രാജി. അതേസമയം ഇവര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

1

സംസ്ഥാനത്ത് നേരത്തെ തന്നെ കൂട്ടരാജി കോണ്‍ഗ്രസില്‍ നിന്നുണ്ടായിരുന്നു. ഇത് തടഞ്ഞ് നിര്‍ത്താനാണ് കുമാരി സെല്‍ജയെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. ഭൂപീന്ദര്‍ ഹൂഡയെ പ്രത്യേക ചുമതല നല്‍കി നിയമിക്കുകയും ചെയ്തു. എന്നാല്‍ രാജി അവസാനിക്കുന്നില്ലെന്നാണ് സൂചന. സുമിത്ര ചൗഹാന്‍ ഹരിയാനയില്‍ അറിയപ്പെടുന്ന നേതാവാണ്. ഇവരെ ബിജെപി സംസ്ഥാന അധ്യക്ഷ സുഭാഷ് ബരല പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സുമിത്ര ചൗഹാന്‍ ഉയര്‍ത്തിയത്. മുത്തലാഖ് നിയമത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ താന്‍ തകര്‍ന്നുപോയെന്ന് സുമിത്ര പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തിയെന്നും അവര്‍ പറയുന്നു. ഈ കാരണങ്ങളാണ് പാര്‍ട്ടി വിടാനുള്ള എന്റെ തീരുമാനത്തിന് പിന്നിലെന്നും സുമിത്ര വ്യക്തമാക്കി.

കോണ്‍ഗ്രസ് ഇത്തരം വിഷയങ്ങളില്‍ എടുത്ത നിലപാട്, ജനവികാരത്തിന് എതിരാണെന്നും സുമിത്ര ചൂണ്ടിക്കാണിച്ചു. ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വും സുമിത്ര രാജിവെച്ചിട്ടുണ്ട്. അതേസമയം യാതൊരു വിധ നിബന്ധനകളും ഇല്ലാതെയാണ് സുമിത്ര പാര്‍ട്ടിയില്‍ എത്തിയതെന്ന് ബിജെപി പറയുന്നു. ഇവരെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും.

കശ്മീരികള്‍ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നു... പക്ഷേ അത് വേണം, തുറന്ന് പറഞ്ഞ് ഡോവല്‍!!കശ്മീരികള്‍ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നു... പക്ഷേ അത് വേണം, തുറന്ന് പറഞ്ഞ് ഡോവല്‍!!

English summary
haryana mahila congress unit chief joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X