യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആരോഗ്യമന്ത്രി, കേട്ടഭാവമില്ലാതെ യുവ ഐപിഎസുകാരി, ഒടുവില്‍ മന്ത്രി
ചണ്ഡീഗഢ്: പെണ്‍ഭ്രൂണ ഹത്യയ്ക്ക് പേര് കേട്ട ഒരു നാട്. ആ നാട്ടില്‍ പെണ്ണിന്റെ വാക്കിന് എന്തെങ്കിലും വിലയുണ്ടാകുമോ. ഇനി ഐഎഎസുകാരിയായാലും ഐപിഎസുകാരിയായാലും പെണ്‍വാക്കിന് അത്ര വിലകൊടുക്കാന്‍ ആരും തയ്യാറാകില്ല. എന്നാല്‍ ഒരു മീറ്റിംഗില്‍ നിന്നും തന്നെ ഇറക്കി വിടാന്‍ ഒരുങ്ങിയ മന്ത്രിയെ വേദിയില്‍ നിന്ന് പറഞ്ഞ് വിട്ട് മാധ്യമങ്ങളില്‍ താരമായിരിയ്ക്കുകയാണ് ഹൈദരാബാദിലെ യുവ ഐപിഎസുകാരി.
ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലാ ഭരണകൂടവും പബ്ളിക്ക് റിലേഷന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിപാടിയിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജും യുവ ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയയും തമ്മിലാണ് വഴക്കുണ്ടായത്.

ഹരിയാന അതിര്‍ത്തിയിലെ മദ്യക്കടത്തിനെ കുറിച്ചായിരുന്നു ഇരുവരും തമ്മില്‍ വാഗ്ദ്വാദമുണ്ടായത്. മദ്യക്കടത്ത് തടയാന്‍ പൊലീസ് എന്ത് ചെയ്തു എന്ന മന്ത്രിയുടെ ചോദ്യത്തിന് കഴിഞ്ഞ പത്ത് മാസത്തിനിടെ ഒട്ടേറെ കേസുകള്‍ എക്‌സൈസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തുവെന്ന് എസ്പി മറുപടി നല്‍കി.
എന്നാല്‍ ഉദ്യോഗസ്ഥയുടെ മറുപടിയില്‍ തൃപ്തി തോന്നാത്ത മന്ത്രി അവരോട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ സംഗീത ഇറങ്ങിപ്പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് മന്ത്രി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തെപ്പറ്റി മുഖ്യമന്ത്രിയോട് പരാതിപ്പെടുമെന്നും അറിയിച്ചു.












Click it and Unblock the Notifications