കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷേക്ക് ഹാന്‍ഡ് വേണ്ട നമസ്‌തേ മതി

  • By Aiswarya
Google Oneindia Malayalam News

ഛണ്ഡിഗഡ്: ഷേക്ക് ഹാന്‍ഡ് പന്നിപ്പനി ഉള്‍പ്പെടെ നൂറുകണക്കിന് രോഗങ്ങള്‍ പകരാനുള്ള കാരണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. അതിനാല്‍ പരസ്പരം കൈകൊടുക്കുന്നത് ഒഴിവാക്കി കൈകള്‍ കൂപ്പി നമ്മുടെ സംസ്‌കാരമായ നമസ്‌തേ തെരഞ്ഞെടുക്കണമെന്നും അനില്‍ വിജ്.

നിങ്ങള്‍ കുളിച്ച് ശുദ്ധമായതിന് ശേഷം മറ്റൊരാളുടെ വൃത്തിയില്ലാത്ത കൈകളില്‍ സ്പര്‍ശിക്കുന്നു. പിന്നീട് ദിവസം മഴുവന്‍ ഈ അഴുക്ക് നൂറുകണക്കിനാളുകള്‍ക്ക് കൈമാറുന്നു. അതുകൊണ്ട് ഈ വിദേശ സംസ്‌കാരത്തില്‍ നിന്നും മുക്തരാകണമെന്ന് അദ്ദേഹം ഹരിയാന നിയമസഭയില്‍ പറഞ്ഞു. പരസ്പരം സ്പര്‍ശിക്കാതെ തന്നെ നമസ്‌കാരവം, അല്ലാഹു അക്ബര്‍, സത് ശ്രീ അകാല്‍ തുടങ്ങി വിവിധ സംബോധനകള്‍ കൈമാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

handshake.jpg

പരസ്പര സമ്പര്‍ക്കത്തിലൂടെയും വായുവിലൂടെയുമാണ് പന്നിപ്പനി പോലുള്ള വൈറല്‍ രോഗം പകരുന്നത്. രാജ്യത്ത് 1,500 പേരുടെ ജീവനെടുത്ത പന്നിപ്പനി 26,000 പേരില്‍ കണ്ടെത്തുകയും ചെയ്തു.

ഹരിയാനയില്‍ 27 മരണവും 250 രോഗബാധിതരും മാത്രമാണുള്ളത്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്നും വിജ് പറഞ്ഞു.പന്നിപ്പനി പ്രതിരോധിക്കാനുള്ള മന്ത്രിയുടെ മാര്‍ഗം സഭയില്‍ ചിരിപടര്‍ത്തി.

English summary
A Haryana minister on Tuesday asked people not to shake hands but adopt Indianness and greet people with a 'namaskar' to avoid getting infected with swine flu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X