കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന് മന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഢ്: വിശ്വാസം അതല്ലേ എല്ലാം എന്നത് ഒരു പരസ്യവാചകമായാണ് പ്രശസ്തമായത്. പക്ഷെ രാജ്യവുമായി ബന്ധപ്പെട്ട് വരുമ്പോള്‍ ആ വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് ശക്തിയേറും. റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വേദിയൊരുങ്ങവെയാണ് മതവിശ്വസത്തിന്റെ ഇടങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ഹരിയാനയില്‍ നിന്നൊരു മന്ത്രി ആഹ്വാനം ചെയ്യുന്നത്. ജനുവരി 26ന് മതകേന്ദ്രങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയരണമെന്ന് ഹരിയാന വ്യവസായ, കൊമേഴ്‌സ് വകുപ്പ് മന്ത്രി വിപുല്‍ ഗോയല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ആദ്യ ഭര്‍ത്താവിനെ കിട്ടാന്‍ മറ്റൊരുത്തന്റെ ഭാര്യയാകുന്ന ഗതികേട്; യുട്യൂബ് ചിത്രം വിവാദത്തില്‍ആദ്യ ഭര്‍ത്താവിനെ കിട്ടാന്‍ മറ്റൊരുത്തന്റെ ഭാര്യയാകുന്ന ഗതികേട്; യുട്യൂബ് ചിത്രം വിവാദത്തില്‍

ക്ഷേത്രങ്ങളിലും, മുസ്ലീം ക്രിസ്ത്യന്‍ പള്ളികളിലും ദേശീയ പതാക ഉയരട്ടെയെന്ന് വിപുല്‍ ഗോയല്‍ വ്യക്തമാക്കി. ഒരു പുതിയ ഇന്ത്യയുടെ പിറവിക്കായും ജനങ്ങളുടെ രാജ്യസ്‌നേഹം വളര്‍ത്താനും ഈയൊരു രീതി ഗുണം ചെയ്യുമെന്ന് മന്ത്രി പ്രസ്താവിച്ചു. ഈയൊരു പ്രഖ്യാപനം നടത്തി മന്ത്രി മന്ദിരത്തിലേക്ക് തിരിച്ച് പോകുകയല്ല അദ്ദേഹം ചെയ്തത്. തന്റെ മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

nationalflag

തന്റെ സ്വന്തം മണ്ഡലമായ ഫരീദാബാദില്‍ മതസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ഈയൊരു അപേക്ഷ മുന്നോട്ട് വെയ്ക്കുമെന്ന് ഗോയല്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഇടയില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ ഇത് സഹായിക്കും. രാജ്യത്തിന്റെ താല്‍പര്യമാണ് ഏറ്റവും വലിയ മതം. രാജ്യത്തെ ജനങ്ങളുടെ അജണ്ടയാണത്, അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യമല്ല. മതസ്ഥാപനങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയരുന്നതില്‍ വിവാദം ഉയരേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

ത്രിവര്‍ണ്ണപതാക രാജ്യത്തിന്റെ പ്രതീകമാണ്. പദ്മാവത് ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പൊതുസമ്പത്ത് നശിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Haryana minister asks people to hoist tricolour on religious places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X