കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക്‌ പിന്തുണ; ഹരിയാനയില്‍ എംഎല്‍എ രാജി സമര്‍പ്പിക്കാനെത്തിയത്‌ ട്രാക്ടറില്‍

Google Oneindia Malayalam News

ചണ്ടിഗര്‍: ഹരിയാനയില്‍ കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഹരിയാന നിയസഭയില്‍ നിന്നും രാജിവെച്ച്‌ ഇന്ത്യന്‍ നാഷ്‌നല്‍ ലോക്‌ദാള്‍ എംഎല്‍എ അഭയ്‌സിങ്‌ ചട്ടൗല. രണ്ട്‌ ആഴ്‌ച്ച മുന്‍പ്‌ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ രാജിവെക്കുമെന്ന്‌ ചട്ടൗല നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ ഇന്ന്‌ രാജി സമര്‍പ്പിച്ചത്‌. ബീഹാര്‍ നിയമസഭ മന്ദിരത്തിലേക്ക്‌ സ്വയം പച്ച നിറത്തിലുള്ള ടാക്ടര്‍ ഓടിച്ച്‌ വന്നാണ്‌ ചട്ടൗല രാജി സമര്‍പ്പിച്ചത്‌.
കര്‍ഷകര്‍ക്ക്‌ ഏറെ സ്വാധീനമുള്ള എലനാബാദില്‍ നിന്നും മൂന്ന്‌ വട്ടം നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആളാണ്‌ 57കാരനായ അഭയ്‌ സിങ്‌ ചട്ടൗല.

ഈമാസം ആദ്യം ജനാധിപത്യപരമല്ലാതെ കാര്‍ഷിക കരിനിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ച്‌ ചട്ടൗല സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നു. ജനുവരി 26നകം കേന്ദ്രം കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറായില്ലങ്കില്‍ ഇതെന്റെ രാജിക്കത്തായി കണക്കാക്കണം എന്നായിരുന്നു സ്‌പീക്കര്‍ ജിയന്‍ ചന്ദ്‌ ഗുപത്‌ക്ക്‌ ചട്ടൗല നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്‌.

chatuala

60ഓളം കര്‍ഷകര്‍ മരിച്ചു വീണിട്ടും നിയമം പിന്‍വലിക്കാത്ത കേന്ദ്രത്തിന്റെ നടപടിയില്‍ തനിക്കും ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ടെന്നും അതിനാലാണ്‌ രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തില്‍ ഏത്‌ തരം റോള്‍ വഹിക്കാനും തയാറാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസം മുന്‍ ഹരിയാന മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഓം പ്രകാശ്‌ ചട്ടൗല നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ നരേന്ദ്ര മോദിക്ക്‌ കത്തയച്ചിരുന്നു.

ഓം പ്രകാശ്‌ ചട്ടാലയുടെ ചെറുമകനാണ്‌ ബീഹാര്‍ ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത്‌ ചട്ടൗല. ദുഷ്യന്ത്‌ ചട്ടൗലയുടെ ജനനായക്‌ ജനതാ പാര്‍ട്ടിയുടെ സഹായത്തോടെയാണ്‌ ഒക്ടോബറില്‍ ബിജെപി സംസ്ഥാനത്ത്‌ അധികാരത്തിലെത്തുന്നത്‌. കാര്‍ഷിക നിയമങ്ങളെപ്പറ്റി വ്യക്തത വരുത്തന്‍ തയാറായില്ലെങ്കില്‍ രാജിവെക്കുമെന്ന്‌ ദുഷ്യന്ത്‌ ചട്ടൗലയും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
കഴിഞ്ഞ 60 ദിവസത്തിലധികമായി പതിനായിരക്കണക്കിന്‌ കര്‍ഷകരാണ്‌ ദില്ലി അതിര്‍ത്തിയില്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്നത്‌. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും ഹരിയാന, പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്‌. കേന്ദ്രവുമായി പത്ത്‌ തവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമൊന്നും ആയില്ല. ഇന്നലെ റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകര്‍ ദില്ലിയില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലാണ്‌ കലാശിച്ചത്‌.

കൊല്ലത്ത്‌ വിദ്യാര്‍ഥികള്‍ക്ക്‌ സമപ്രായക്കാരുടെ ക്രൂര മര്‍ദ്ദനം; തല്ലിയത്‌ ബെല്‍റ്റും കരിങ്കല്ലും ഉപയോഗിച്ച്‌കൊല്ലത്ത്‌ വിദ്യാര്‍ഥികള്‍ക്ക്‌ സമപ്രായക്കാരുടെ ക്രൂര മര്‍ദ്ദനം; തല്ലിയത്‌ ബെല്‍റ്റും കരിങ്കല്ലും ഉപയോഗിച്ച്‌

English summary
Haryana mla abhay sing chautala resign from assembly to support farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X