പള്ളി നിര്‍മാണത്തിനുള്ള ഫണ്ട് ഹവാല പണം വഴിയെന്ന്: ഇമാം അറസ്റ്റിലായ കേസില്‍ വെളിപ്പെടുത്തല്‍!
ചണ്ഡിഗഡ്: ഹരിയാണയില്‍ മുസ്ലിം പള്ളി നിര്‍മാണം വിവാദത്തില്‍. ഹാഫിസ് സയീദിന്റെ പാക് ഭീകര സംഘടന ലഷ്കര്‍ ഇ ത്വയ്ബയുടെ ഫണ്ട് ഉപയോഗിച്ചാണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്ന വാര്‍ത്തയാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിട്ടുള്ളത്. ഹരിയാണയിലെ പല്‍വാലിലെ ഉത്തര്‍വാല്‍ ഗ്രാമത്തില്‍ നിര്‍മിച്ചിട്ടുള്ള ഖുലാഫാ ഇ റഷിദ്ദീന്‍ മസ്ജിദാണ് വിവാദത്തിലായിട്ടുള്ളത്. പള്ളി നിര്‍മാണത്തിന് ആവശ്യമായ 70 ലക്ഷം രൂപ ലഷ്കര്‍ ഇ ത്വയ്ബയാണ് അയച്ചുനല്‍കിയതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രദേശവാസികള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

പള്ളി നിര്‍മാണത്തിന് 70 ലക്ഷം
ഹരിയാണയിലെ പല്‍വാലിലെ ഉത്തര്‍വാല്‍ ഗ്രാമത്തില്‍ നിര്‍മിച്ചിട്ടുള്ള ഖുലാഫാ ഇ റഷിദ്ദീന്‍ മസ്ജിദാണ് വിവാദത്തിലായിട്ടുള്ളത്. പള്ളി നിര്‍മാണത്തിന് ആവശ്യമായ 70 ലക്ഷം രൂപ ലഷ്കര്‍ ഇ ത്വയ്ബയാണ് അയച്ചുനല്‍കിയതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പള്ളിയുടെ ഇമാം ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി അറ്സ്റ്റ് ചെയ്തിരുന്നു. ഇമാം മുഹമ്മദ് സല്‍മാനും രണ്ട് അനുയായികളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഒക്ടോബര്‍ മൂന്നിനാണ് എന്‍ഐഎ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ദുബായിലുള്ള ഒരാള്‍ വഴിയാണ് ഇമാമിന് പള്ളി നിര്‍മിക്കുന്നതിനുള്ള പണം ലഭിച്ചതെന്നാണ് എന്‍ഐയുടെ കണ്ടെത്തല്‍.

സൗദിയിലേക്ക് പോയതോടെ
അറസ്റ്റിലായ സല്മാന് നേരത്തെ പല ബിസിനസുകള്‍ നടത്തിയെങ്കിലും നഷ്ടത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദുബായിയും സൗദിയും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ചില പാക് പൗരന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഇവര്‍ ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. ഈ സംഘം സല്മാന് ഹവാല റാക്കറ്റ് വഴി പണമെത്തിച്ച് നല്‍കുകയായിരുന്നുവെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ എഫ്ഐഎഫിന്റെ ഹവാല റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്. ഈ സംഘമാണ് പള്ളി നിര്‍മിക്കുന്നതിനുള്ള 70 ലക്ഷം രൂപയും ഇന്ത്യയിലെത്തിച്ചത്. ഇതിന് പുറമേ സല്‍മാന്റെ മകളുടെ വിവാഹത്തിനും ഇവരില്‍ നിന്ന് സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലേക്ക് പാകിസ്താനില്‍ നിന്ന് പണം!!
മേവത്ത് പ്രദേശത്ത് മുസ്ലിം സമുദായത്തില്‍ നിന്നുള്ള പ്രമുഖന് മൗലവി ദാവൂദിന്റെ മകനാണ് അറസ്റ്റിലായ ഇമാം. മരണം വരെയും ഇദ്ദേഹം ഇമാം ആയിരുന്നു. എന്നാല്‍ എന്‍ഐഎയുടെ വാദങ്ങള്‍ വിശ്വസിക്കാന്‍ പ്രദേശവാസികള്‍ തയ്യാറായിട്ടില്ല. പള്ളി നില്ക്കുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നടക്കുന്നുണ്ടെന്നും അതിനാല്‍ ആരോ തെറ്റായ വിവരമാണ് നല്‍കിയതെന്നുമാണ് പ്രദേശ വാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാക് ഭീകരസംഘടനകളില്‍ നിന്ന് പണമൊഴുകുന്നുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് ദവയാണ് ഇതിന് പിന്നെലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഫലാഹ് ഇ ഇന്‍സാനിയത്ത്
പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സാമ്പത്തിക സഹായം നല്കുന്ന ഫലാഹ് ഇ ഇന്‍സാനിയത്ത് വീട് നിര്‍മിക്കുന്നതിനും സഹായം ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ യുവാക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പാക് ഭീകരസംഘടന ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications