ഹരിയാനയില്‍ വെളളം പാഴാക്കിയാല്‍ ഇനി മൂന്നു മാസം ജയിലില്‍ കിടക്കേണ്ടി വരും
ചണ്ഡിഗഢ്: വെളളം പാഴാക്കിയാല്‍ ഇനി ചെറിയ ശിക്ഷയൊന്നുമല്ല ഹരിയാനക്കാരെ കാത്തിരിക്കുന്നത്.മൂന്നു മാസം വരെ ജയില്‍ ശിക്ഷയും 10000 രൂപ പിഴയും അടക്കേണ്ടി വരുന്ന കേസാവും ജലം പാഴാക്കല്‍. പൊതുമരാമത്ത് മന്ത്രി റാവു നര്‍ബീര്‍ സിങാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. കുടിവളള ദൗര്‍ലഭ്യമല്ല ഈ നിയമത്തിനു പിന്നില്‍
പിന്നില്‍ .ഗ്രാമീണര്‍ വീടുകളില്‍ നിന്ന് ജലം ഒഴുക്കുന്നതു കാരണം ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ പൊട്ടി പൊളിയുന്നതു തടയാനാണ് സര്‍ക്കാര്‍ ഈയൊരു തീരുമാനത്തിലെത്തിയത്.

കൂടാതെ കടയുടമകളും റോഡിലേക്കു വെളളം ഒഴുക്കുന്നു. ഇത് റോഡുകള്‍ക്ക് സാരമായ കേടുപാടുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു.ഹരിയാനയില്‍ റോഡു സംരക്ഷണം ലക്ഷ്യമാക്കിയുളള സര്‍ക്കാര്‍ ക്യാംപെയിന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ശോചനീയമായ റോഡുകളെ കുറിച്ചു വാടസ് അപ്പിലൂടെ ജനങ്ങള്‍ക്ക് അറിയിക്കാനുളള സാഹചര്യമൊരുക്കും. 1818 കോടി റോഡ് നവീകരണത്തിന് വിനിയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചിട്ടുളളത്.
അനധികൃതമായി മരം മുറിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ജര്‍മ്മന്‍ ഹരിത സാങ്കേതിക വിദ്യ പ്രകാരം സംസ്ഥാനത്തെ റോഡുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. ഹന്‍സി മുതല്‍ സുല്‍ത്താന്‍പുര്‍ വരെയുളള അഞ്ച് കിലോമീറ്റര്‍ റോഡാണ് തുടക്കത്തില്‍ നവീകരിക്കുക.












Click it and Unblock the Notifications