എംഎൽഎമാർക്ക് ഗ്രമങ്ങളിൽ കയറാൻ പറ്റാത്ത സാഹചര്യം; ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന് ജെജെപി എംഎൽഎ
കർഷക സമരം ശക്തമായ ഹരിയാനയിൽ ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്
ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം കോൺഗ്രസ് ഇന്ന് അവതരിപ്പിക്കാനിരിക്കെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന ആവശ്യവുമായി മുതിർന്ന ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവും എംഎൽഎയുമായ ദേവേന്ദർ സിങ് ബാബ്ലി. ഹരിയാനയിലെ ഗ്രാമങ്ങളിൽ എംഎൽഎമാർക്ക് പ്രവേശിക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് ദേവേന്ദർ സിങ് പറയുന്നു.

കർഷക സമരം ശക്തമായ ഹരിയാനയിൽ ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെജെപി പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ തന്നെ ഇതിനോടകം ആവശ്യപ്പെടുന്നുണ്ട്.
"ജനങ്ങൾ ഞങ്ങളിൽ അസന്തുഷ്ടരാണ്. അതുകൊണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കണം. ഞങ്ങളെ അവരുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഗ്രാമങ്ങളിൽ പരിപാടികൾ നടത്താൻ ഞാൻ മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും മറ്റ് എംഎൽഎമാരോടും ഞാൻ ആവശ്യപ്പെടുന്നു. അവർ നമ്മളെ വടിയെടുത്ത് അടിക്കും. സ്വയം പരിരക്ഷിക്കാൻ ഇരുമ്പ് കവചങ്ങളും ഹെൽമറ്റും വേണ്ട സാഹചര്യമാണ്." ദേവേന്ദർ സിങ് ബാബ്ലി പറഞ്ഞു.
അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും സർക്കാരിന് പിന്തുണ നൽകണമെന്നും ജെജെപി എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബിജെപിയെ പിന്തുണയ്ക്കാൻ വിപ്പിലൂടെ പാർട്ടി എംഎൽഎമാരെ നിർബന്ധിക്കുകയാണെന്നും ദേവേന്ദർ ആരോപിച്ചു.
എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ തങ്ങള്‍ക്ക് ആശങ്കയില്ല എന്നാണ് ബിജെപിയുടെ പ്രതികരണം. സര്‍ക്കാരിന് മതിയായ പിന്തുണയുണ്ടെന്നും അവര്‍ പറയുന്നു. ജെജെപി പിന്തുണ പിൻവലിച്ചാൽ ബിജെപിക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ജെജെപിയെ സമ്മർദ്ദത്തിലാക്കുകയാണ് കോൺഗ്രസ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമോ അതോ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം.
90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. 45 സീറ്റിന്റെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. ബിജെപിക്ക് 40 അംഗങ്ങളാണുള്ളത്. ജെജെപിയുടെ പത്ത് അംഗങ്ങളുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണയിലാണ് ബിജെപി ഭരണം. കോണ്‍ഗ്രസിന് 31 അംഗങ്ങളാണുള്ളത്. രണ്ടു സീറ്റുകള്‍ സഭയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കര്‍ഷക സമരം ശക്തിപ്പെട്ടതോടെ ഭരണസഖ്യത്തിലെ പല എംഎല്‍എമാര്‍ക്കും കടുത്ത സമ്മര്‍ദ്ദമുണ്ട്. ഹരിയാനയിലെ പല എംഎല്‍എമാരും കര്‍ഷകരാണ് എന്നതും എടുത്തുപറയേണ്ടതാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications