കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാട്ടുകള്‍ പിന്നോട്ടില്ല: ഹരിയാന ജാഗ്രതയില്‍, സംസ്ഥാനത്ത് നിരോധനാജ്ഞ

Google Oneindia Malayalam News

ചണ്ഡിഗഡ്: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് വംശജരുടെ പ്രക്ഷോഭത്തിന് ഞായറാഴ്ച തുടക്കമാകും. സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്ത് ദേശീയ പാത, റെയില്‍വേ സ്റ്റേഷന്‍, സംസ്ഥാന പാത എന്നിവയില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം നടക്കുന്ന 19 ജില്ലകളിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പാരാമിലിട്ടറി സേനയെ നീക്കി പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

സംവരണം ആവശ്യപ്പെട്ട് ഒരു വിഭാഗം ജാട്ട് വംശജരാണ് 19 ജില്ലകളിലായി ഞായറാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉടലെടുത്ത ജാട്ട് പ്രക്ഷോഭത്തില്‍ 30 പേര്‍ മരണപ്പെടുകയും കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.

നിരോധനാജ്ഞ

നിരോധനാജ്ഞ

ജാട്ട് പ്രക്ഷോഭം ആരംഭിക്കുന്നതോ മുന്‍കരുതലെന്നവണ്ണം റോത്തക്, സോനിപ്പത്ത്, ജഗ്ഗാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

സുരക്ഷ ശക്തം

സുരക്ഷ ശക്തം

ജാട്ട് പ്രക്ഷോഭത്തിന് മുന്നോടിയായി ഹരിയാന സര്‍ക്കാര്‍ 7000 പൊലീസ് ഉദ്യോഗസ്ഥരെയും 55 കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങളേയും ആവശ്യപ്പെട്ടിട്ടുണ്ട്.

 ജാട്ട് സംഘടനകള്‍ പ്രക്ഷോഭത്തിന്

ജാട്ട് സംഘടനകള്‍ പ്രക്ഷോഭത്തിന്

യാഷ്പാല്‍ മാലിക് തലവനായിട്ടുള്ള ആള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സിമിതി ഉള്‍പ്പെടെയുള്ള ജാട്ട് സംഘടനകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും ജാട്ട് വംശജര്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

പ്രക്ഷോഭം സമാധാനപരം

പ്രക്ഷോഭം സമാധാനപരം

വെള്ളിയാഴ്ച ജാട്ട് സംഘടനകളും ഘാപ് പഞ്ചായത്തുകളും വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഞായറാഴ്ച മുതല്‍ സമാധാനപരമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

 പ്രശ്‌ന ബാധിത പ്രദേശങ്ങള്‍

പ്രശ്‌ന ബാധിത പ്രദേശങ്ങള്‍

കഴിഞ്ഞ വര്‍ഷം നടന്ന ജാട്ട് പ്രക്ഷോഭങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയ റോത്തകിലും സമീപ ജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് ദില്ലിയിലേക്കുള്ള കുടിവെള്ളവിതരണവും തടസ്സപ്പെട്ടിരുന്നു. ഇതിന് പുറമേ സംസ്ഥാനത്ത് കനത്ത നാശനഷ്ടത്തിനും വഴിയൊരുക്കിയിരുന്നു.

കേസ് പിന്‍വലിക്കണം

കേസ് പിന്‍വലിക്കണം

കഴിഞ്ഞ വര്‍ഷം ജാട്ട് പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്ത യുവാക്കളെ മോചിപ്പിയ്ക്കുക, കേസുകള്‍ പിന്‍വലിക്കുക, പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ സഹോദരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഖാപ് നേതാക്കള്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഉറപ്പ്

സര്‍ക്കാരിന്റെ ഉറപ്പ്

ജാട്ട് പ്രക്ഷോഭത്തിനിടെ കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ സഹോദരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ഹരിയാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

English summary
Haryana has been put on maximum alert in view of the call for a fresh round of quota agitation from Sunday given by a section of Jats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X