കര്‍ഷകസമരത്തിനിടെ അറസ്റ്റിലായ നോദീപ് കൗറിന് ഒരു കേസില്‍ ജമ്യം; ജയിലില്‍ തുടരും
ദില്ലി: ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ അറസ്റ്റിലായ ദളിത് പൗരാവകാശ പ്രവര്‍ത്തക നോദീപ് കൗറിന് ജാമ്യം. കൊലപാതക ശ്രമത്തിനുള്ള കേസില്‍ വിധി വരാത്തതുകൊണ്ട് നോദീപ് കൗര്‍ ജയിലില്‍ തന്നെ തുടരും.
കഴിഞ്ഞ ഒരു മാസമായി നോദീപ് കൗര്‍ ജയിലിലാണ്. കര്‍ഷക സമരം നടക്കുന്ന സിംഘുവില്‍ നിന്നാണ് ഹരിയാന പോലീസ് നോദീപ് കൗറിനെ അറസ്റ്റ് ചെയ്യുന്നത്. നോദീപ് കൗറിനെ മോചിക്കപ്പിണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു.കൊലപാതക ശ്രമം,കവര്‍ച്ച ശ്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് നോദീപിന് എതിരെ ഹരിയാന പോലീസ് ചുമത്തിയത്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
നോദീപ് പോലീസ് കസ്‌റ്റടിയില്‍ ക്രൂര അതിക്രമമാണ് നേരിട്ടതെന്ന് സഹോദരി രജ്വിര്‍ കൗര്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.ഹരിയാന പോലീസ് കള്ളക്കേസാണ് ചുമത്തിയതെന്നും മോചനത്തിനായി നിയമപോരാട്ടം തുടരുമെന്നും സഹോദരി പറഞ്ഞു.
നോദീപ് കൈറിന്റെ കുടുംബത്തിന്റെ ആരോപണം നേരത്തെ ഹരിയാന പോലീസ് തള്ളിയിരുന്നു.
163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications