സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനാല്‍ ബൈക്ക് യാത്രക്കാരന് പോലീസിന്റെ പിഴ
സോനിപത്: ബൈക്കിന് എന്ത് സീറ്റ്ബെല്‍റ്റ് ആണെന്നൊന്നും ചോദിക്കരുത്. ട്രാഫിക് പോലീസ് തീരുമാനിച്ചുകഴിഞ്ഞാല്‍ അവര്‍ ഏതുകാര്യത്തിനും പിഴയിടുമെന്ന അവസ്ഥയിലാണ്. ഹരിയാനയിലാണ് സംഭവം. ബൈക്ക് തടഞ്ഞ് വാഹനപരിശോധകര്‍ പിഴവിധിച്ചു കഴിഞ്ഞശേഷം ചലാനില്‍ നോക്കിയ യാത്രികന് ശരിക്കും ഞെട്ടി. പിഴ ഈടാക്കിയത് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന കാരണത്താല്‍.
മാസം കേസുകള്‍ തികയ്ക്കണമെന്നുളളതിനാലാണോ പോലീസിന്റെ ഇത്തരം വിക്രിയകള്‍ എന്ന് സംശയിക്കേണ്ടിരിക്കുന്നു. കാരണം, ചലാനില്‍ ബൈക്കിന് പകരം കാറിന്റെ സ്ഥാനത്താണ് നമ്പര്‍ എഴുതിയിരിക്കുന്നത്. അതായത്, പിടികൂടിയത് ബൈക്കാണെന്നും പിഴ ഈടാക്കുന്നത് സീറ്റ് ബെല്റ്റിനാണെന്നും പോലീസിന് ഉത്തമ ബോധ്യമുണ്ടായിരുന്നു എന്നര്‍ഥം.

ഇതാദ്യമായല്ല ഹരിയാന പോലീസിന്റെ അനാവശ്യ പിഴ ഈടാക്കല്‍. ഡിസംബര്‍ 17നും സമാന സംഭവമുണ്ടായി. ഗോഹ്നയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികരെ ചെക്ക് പോസ്റ്റില്‍വെച്ച് പോലീസ് തടഞ്ഞു. പരിശോധനയില്‍ ലൈസന്‍സ് ഇല്ലെന്ന കാരണത്താല്‍ പിഴ ഈടാക്കി ചലാന്‍ നല്‍കുകയും ചെയ്തു.
പിഴ നല്‍കിയശേഷം ചലാന്‍ പരിശോധിച്ച ചെറുപ്പക്കാര്‍ ശരിക്കും ഞെട്ടി. പിഴ ഈടാക്കാന്‍ ചലാനില്‍ കാണിച്ചിരിക്കുന്നത് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന കാരണം. സംഭവം അന്നുതന്നെ വാര്‍ത്തയാകുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈക്ക് യാത്രികനില്‍ നിന്നും സീറ്റ് ബെല്‍റ്റിനായി വീണ്ടും പിഴ ഈടാക്കിയിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications