കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനാല്‍ ബൈക്ക് യാത്രക്കാരന് പോലീസിന്റെ പിഴ

  • By Anwar Sadath
Google Oneindia Malayalam News

സോനിപത്: ബൈക്കിന് എന്ത് സീറ്റ്‌ബെല്‍റ്റ് ആണെന്നൊന്നും ചോദിക്കരുത്. ട്രാഫിക് പോലീസ് തീരുമാനിച്ചുകഴിഞ്ഞാല്‍ അവര്‍ ഏതുകാര്യത്തിനും പിഴയിടുമെന്ന അവസ്ഥയിലാണ്. ഹരിയാനയിലാണ് സംഭവം. ബൈക്ക് തടഞ്ഞ് വാഹനപരിശോധകര്‍ പിഴവിധിച്ചു കഴിഞ്ഞശേഷം ചലാനില്‍ നോക്കിയ യാത്രികന്‍ ശരിക്കും ഞെട്ടി. പിഴ ഈടാക്കിയത് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന കാരണത്താല്‍.

മാസം കേസുകള്‍ തികയ്ക്കണമെന്നുളളതിനാലാണോ പോലീസിന്റെ ഇത്തരം വിക്രിയകള്‍ എന്ന് സംശയിക്കേണ്ടിരിക്കുന്നു. കാരണം, ചലാനില്‍ ബൈക്കിന് പകരം കാറിന്റെ സ്ഥാനത്താണ് നമ്പര്‍ എഴുതിയിരിക്കുന്നത്. അതായത്, പിടികൂടിയത് ബൈക്കാണെന്നും പിഴ ഈടാക്കുന്നത് സീറ്റ് ബെല്‍റ്റിനാണെന്നും പോലീസിന് ഉത്തമ ബോധ്യമുണ്ടായിരുന്നു എന്നര്‍ഥം.

-transport

ഇതാദ്യമായല്ല ഹരിയാന പോലീസിന്റെ അനാവശ്യ പിഴ ഈടാക്കല്‍. ഡിസംബര്‍ 17നും സമാന സംഭവമുണ്ടായി. ഗോഹ്നയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികരെ ചെക്ക് പോസ്റ്റില്‍വെച്ച് പോലീസ് തടഞ്ഞു. പരിശോധനയില്‍ ലൈസന്‍സ് ഇല്ലെന്ന കാരണത്താല്‍ പിഴ ഈടാക്കി ചലാന്‍ നല്‍കുകയും ചെയ്തു.

പിഴ നല്‍കിയശേഷം ചലാന്‍ പരിശോധിച്ച ചെറുപ്പക്കാര്‍ ശരിക്കും ഞെട്ടി. പിഴ ഈടാക്കാന്‍ ചലാനില്‍ കാണിച്ചിരിക്കുന്നത് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന കാരണം. സംഭവം അന്നുതന്നെ വാര്‍ത്തയാകുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈക്ക് യാത്രികനില്‍ നിന്നും സീറ്റ് ബെല്‍റ്റിനായി വീണ്ടും പിഴ ഈടാക്കിയിരിക്കുന്നത്.

English summary
Haryana Police fined the passenger for not wearing seat belt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X